കോഴിക്കടയിൽ മോഷണം

പെരുമ്പിലാവ്: ഒറ്റപ്പിലാവിലെ 'ഇസ്ര' ചിക്കൻ സൻെററിൽ വീണ്ടും മോഷണം. കടയുടെ മുൻവശത്തെ ഗ്രില്ലിൻെറ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. മേശയിൽ സൂക്ഷിച്ച നാലായിരം രൂപയും ഇലക്ട്രോണിക് തുലാസും ഹോം തിയറ്റർ സൗണ്ട് സിസ്റ്റവും നഷ്ടപ്പെട്ടു.

തിങ്കളാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. മേശക്കകത്തെ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്. പെരുമ്പിലാവ് സ്വദേശി ഷെമീറിൻെറ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ആറു മാസം മുമ്പും സമാന രീതിയിൽ മോഷണം നടന്നിരുന്നു. അന്ന് 6200 രൂപ നഷ്ടപ്പെട്ടു. കുന്നംകുളം പൊലീസിൽ പരാതി നൽകി.

Tags:    
News Summary - theft news-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.