കോണത്തുകുന്ന്: നിർത്തിയിട്ട മൊബൈൽ പഞ്ചർ വാഹനം കത്തിനശിച്ച നിലയിൽ. യുവമോർച്ച കൊട ുങ്ങല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി കോണത്തുകുന്ന് അന്നിക്കര പുതുക്കാട്ടിൽ പ്രശോഭി െൻറ ഉടമസ്ഥതയിലുള്ള വാനാണ് കത്തിനശിച്ചത്. കോണത്തുകുന്ന് കൊടക്കപറമ്പ് ക്ഷേത്രത്തിന് അടുത്തുള്ള പെട്രോൾ പമ്പിനു സമീപം പ്രശോഭിെൻറ ഉടമസ്ഥതയിലുള്ള ഗിരീഷ് ടയർ ഷോപ്പിന് സമീപം നിർത്തിയിട്ടതായിരുന്നു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ജനറേറ്റർ കംബ്രസർ അടക്കം വാഹനം പൂർണമായി കത്തിനശിച്ചത്.
രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊടുങ്ങല്ലൂരിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിരവധി വാഹനങ്ങൾ നിർത്തിയിട്ടിരുന്നു എങ്കിലും മറ്റു ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡോഗ് സ്ക്വാഡും ഫോറൻസിക്, വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.