കുണ്ടന്നൂർ ചുങ്കത്തിനു സമീപം നിയന്ത്രണം വിട്ട പിക് അപ് വാൻ വൈദ്യുതി തൂണിലിടിച്ച് പാടത്തേക്ക് മറിഞ്ഞ നിലയിൽ
പിക് അപ് വാൻ വൈദ്യുതി തൂണിലിടിച്ച് പാടത്തേക്ക് മറിഞ്ഞു
എരുമപ്പെട്ടി: നിയന്ത്രണം വിട്ട പിക് അപ് വാൻ വൈദ്യുതി തൂണിലിടിച്ച് പാടത്തേക്ക് മറിഞ്ഞു. കുണ്ടന്നൂർ ചുങ്കം ശ്രീകൃഷ്ണപുരം ക്ഷേത്രത്തിന് സമീപം സംസ്ഥാനപാതയിൽ തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. കർണാടകയിൽനിന്ന് കരിമ്പുമായി വരികയായിരുന്ന പിക് അപ് വാനാണ് അപകടത്തിൽപ്പെട്ടത്. ആക്സിൽ മുറിഞ്ഞ് നിയന്ത്രണം വിട്ട വാഹനം ഇരുമ്പു കൊണ്ടുള്ള വൈദ്യുതി തൂണിലിടിച്ച ശേഷം സമീപത്തെ പാടത്തേക്ക് മറിയുകയായിരുന്നു.
വാഹനത്തിൽ ഉണ്ടായിരുന്ന കർണാടക സ്വദേശികളായ പ്രഭു (24), ബസവ (23) എന്നിവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ഇരുമ്പു കൊണ്ടുള്ള വൈദ്യുതി തൂൺ വളയുകയും വൈദ്യുതി കമ്പികൾ പൊട്ടിവീഴുകയും ചെയ്തു. പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി. കേബിൾ ടി.വി, കെ-ഫോൺ എന്നിവയുടെ കേബിളുകൾ പൊട്ടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.