നിർത്തിയിട്ട വാഹനം  കത്തിയ നിലയിൽ

  • യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​തു​ക്കാ​ട്ടി​ൽ പ്ര​ശോ​ഭി​െൻറ  ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള വാ​നാ​ണ് ക​ത്തി​ന​ശി​ച്ച​ത് 

12:09 PM
10/02/2020
കോണത്തുകുന്ന് പെട്രോൾ പമ്പിന് സമീപം കത്തിനശിച്ച വാഹനം

കോ​ണ​ത്തു​കു​ന്ന്: നി​ർ​ത്തി​യി​ട്ട മൊ​ബൈ​ൽ പ​ഞ്ച​ർ വാ​ഹ​നം ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ. യു​വ​മോ​ർ​ച്ച കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​ണ​ത്തു​കു​ന്ന് അ​ന്നി​ക്ക​ര പു​തു​ക്കാ​ട്ടി​ൽ  പ്ര​ശോ​ഭി​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള വാ​നാ​ണ് ക​ത്തി​ന​ശി​ച്ച​ത്. കോ​ണ​ത്തു​കു​ന്ന്​ കൊ​ട​ക്ക​പ​റ​മ്പ് ക്ഷേ​ത്ര​ത്തി​ന്​ അ​ടു​ത്തു​ള്ള പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം പ്ര​ശോ​ഭി​​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗി​രീ​ഷ് ട​യ​ർ ഷോ​പ്പി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് ജ​ന​റേ​റ്റ​ർ കം​ബ്ര​സ​ർ അ​ട​ക്കം വാ​ഹ​നം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ച​ത്.

ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. തൊ​ട്ട​ടു​ത്തു​ള്ള പെ​ട്രോ​ൾ പ​മ്പി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടി​രു​ന്നു എ​ങ്കി​ലും മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി ഫേ​മ​സ് വ​ർ​ഗീ​സി​​െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Loading...
COMMENTS