മാള: റോഡ് നിർമാണത്തിന് വിതറിയ മെറ്റലും പാറപ്പൊടിയും മാള ടൗണിൽ അപകടം വിതക്കുന്നു. മാള ടൗൺ റോഡ് സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി വീതികൂട്ടി ടാർ ചെയ്യാൻ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപവും ടൗണിലും മുഴുവനായി മെറ്റൽ വിരിച്ചിട്ടുണ്ട്.
രണ്ടാഴ്ച കഴിഞ് ഞിട്ടും ടാർ ചെയ്യാനായില്ല. വാഹനങ്ങൾ പോകുമ്പോൾ മെറ്റൽ ഇളകി യാത്രക്കാരുടെയും വാഹനങ്ങളിലും തെറിക്കുകയാണ്.
വളവുകളിൽ ചിതറിക്കിടക്കുന്ന മെറ്റലിൽ കയറി ഇരുചക്രവാഹനങ്ങൾ തെന്നിമറിയുകയും ചെയ്യുന്നുണ്ട്.
കാറ്റിലും വാഹനങ്ങൾ പോകുമ്പോഴും പാറപ്പൊടിയുടെ ശല്യം മൂലം മാള ടൗണിലെ കച്ചവടക്കാരും യാത്രക്കാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. സമീപ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തുമ്മലും ശ്വാസതടസ്സവും നേരിടുന്നതായി പരാതി ഉയർന്നിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിനോടും ആരോഗ്യ വകുപ്പിനോടും പരാതി പറഞ്ഞിട്ടും നടപടി സ്വീകരിച്ചിെല്ലന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.