പൊടിയിൽ മുങ്ങി മാള ടൗൺ 

  • മെറ്റലും പാറപ്പൊടിയും മൂലം യാത്രക്കാർ പൊറുതിമുട്ടി

14:45 PM
28/11/2019
മാള ടൗണിൽ രൂക്ഷമായ പൊടിശല്യത്തെ തുടർന്ന് റോഡിൽ വെള്ളം പമ്പ് ചെയ്യുന്നു

മാ​ള: റോ​ഡ് നി​ർ​മാ​ണ​ത്തി​ന് വി​ത​റി​യ മെ​റ്റ​ലും പാ​റ​പ്പൊ​ടി​യും മാ​ള ടൗ​ണി​ൽ അ​പ​ക​ടം വി​ത​ക്കു​ന്നു. മാ​ള ടൗ​ൺ റോ​ഡ് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി വീ​തി​കൂ​ട്ടി ടാ​ർ ചെ​യ്യാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി സ്​​റ്റാ​ൻ​ഡി​ന്​ സ​മീ​പ​വും ടൗ​ണി​ലും മു​ഴു​വ​നാ​യി മെ​റ്റ​ൽ വി​രി​ച്ചി​ട്ടു​ണ്ട്. 
ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ടാ​ർ ചെ​യ്യാ​നാ​യി​ല്ല. വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ മെ​റ്റ​ൽ ഇ​ള​കി യാ​ത്ര​ക്കാ​രു​ടെ​യും വാ​ഹ​ന​ങ്ങ​ളി​ലും തെ​റി​ക്കു​ക​യാ​ണ്. 
വ​ള​വു​ക​ളി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന മെ​റ്റ​ലി​ൽ ക​യ​റി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​മ​റി​യു​ക​യും ചെ​യ്യു​ന്നു​ണ്ട്.

കാ​റ്റി​ലും വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ഴും പാ​റ​പ്പൊ​ടി​യു​ടെ ശ​ല്യം മൂ​ലം മാ​ള ടൗ​ണി​ലെ ക​ച്ച​വ​ട​ക്കാ​രും യാ​ത്ര​ക്കാ​രും ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. സ​മീ​പ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക്​ തു​മ്മ​ലും ശ്വാ​സ​ത​ട​സ്സ​വും നേ​രി​ടു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ടും ആ​രോ​ഗ്യ വ​കു​പ്പി​നോ​ടും പ​രാ​തി പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​െ​ല്ല​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Loading...
COMMENTS