മുളങ്കുന്നത്തുകാവ്: ഗൃഹനാഥൻ കുടുംബത്തോടൊപ്പം തൃശൂർ പൂരം കണ്ട് മടങ്ങി വന്നപ്പോൾ പൂ ട്ടിക്കിടന്ന വീട്ടിൽനിന്ന് 19പവൻ സ്വർണവും 11,000 രൂപയും മോഷണം പോയി. മുളങ്കുന്നത്തുകാവ് ക ില ക്വാർട്ടേഴ്സിലെ ഹരിതനഗറിൽ താമസിക്കുന്ന ജില്ല സർവേ സൂപ്രണ്ട് ഓഫിസിലെ സർവേയർ, ആളൂർ കളരിക്കൽ വീട്ടിൽ അനീഷ് മോെൻറ വീട്ടിലാണ് മോഷണം നടന്നത്.
വീടിെൻറ മുൻവശത്തെ വാതിലിെൻറ പൂട്ട് തകർത്താണ് മോഷ്്ടാവ് അകത്തു കടന്നത്. അകത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണവും പണവും ഒരു വാച്ചുമാണ് മോഷ്്ടിച്ചത്. തിങ്കളാഴ്ച്ച പകൽ പൂരത്തിന് കുടുംബത്തോടൊപ്പം പോയി ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പ് നടത്തി. പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.