ഇരിങ്ങാലക്കുട: ഹർത്താൽ ദിനത്തിൽ പ്രതിഷേധ പ്രകടനവുമായി നിരത്തിലിറങ്ങിയ യൂത്ത് കോണ്‍ ഗ്രസ് പ്രവർത്തകർ കടകളും സര്‍ക്കാര്‍ ഓഫിസുകളും ബലമായി അടപ്പിച്ചു. രാജീവ് ഗാന്ധി മന ്ദിരത്തില് നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ആല്‍ത്തറയ്ക്കല്‍ സമാപിച്ചു. പ്രതിഷ േധ യോഗം കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡൻറ് ടി.വി. ചാര്‍ളി ഉദ്ഘാടനം ചെയ്തു. പ്ര കടനത്തിന് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ്് ധീരജ് തേറാട്ടില്‍, വിജീഷ് എ ളേടത്ത്, സിജി യോഹന്നാന്, എം.ജെ. ടോം, ഷാജു പാറേക്കാടന്‍, ജി. വിജി, അജയ്്മേനോന്, ബിബിൻ ത ുടിയത്ത്, നിധിന് തോമസ്, ജെസ്റ്റിന് ജോണ്‍, ജോസഫ് ചാക്കോ, അസറുദ്ദീന് കളക്കാട്ട്, ബിജു പോള്‍ എന്നിവര്‍ നേതൃത്വം നല്കി.
വെള്ളാങ്ങല്ലൂർ: കോണത്തുകുന്നിലും വെള്ളാങ്ങല്ലൂരിലും തുറന്ന കടകൾ ഹർത്താൽ അനുകൂലികൾ പൂട്ടിച്ചു. ഹര്‍ത്താലിെൻറ ഭാഗമായി വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കരൂപ്പടന്ന, പള്ളിനട, കോണത്ത്കുന്ന്, വെള്ളാങ്ങല്ലൂര്‍ ജങ്ഷനുകളില്‍ പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അയൂബ് കരൂപ്പടന്ന, ധര്മജന് വില്ലാടത്ത്, അനില്‍ മാന്തുരുത്തി, എ.എ. മുസമ്മിൽ, കെ.എസ്. അബ്ദുല്ലക്കുട്ടി, ഗഫൂര്‍ മുളംപറമ്പില്‍, സി.കെ. റാഫി, ഇ.കെ. ജോബി, എം.എം.എ. നിസാര്‍ എന്നിവര്‍ നേതൃത്വം നല്കി.
ചാലക്കുടി: പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രകടനം നടത്തിയ 19 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനെതിരെ ജില്ല സെക്രട്ടറി വി.ഒ. പൈലപ്പൻ, ബ്ലോക്ക് പ്രസിഡൻറ് ബിജു പി. കാവുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ സംഗമം നടത്തി. തുടർന്ന് പ്രവർത്തകരെ ജാമ്യം നൽകി വിട്ടയച്ചു. ആൽബിൻ പൗലോസ്, വിജയ് തെക്കൻ, ലിജോ കോടശ്ശേരി, അനിൽലാൽ, രഹിൻ കല്ലാട്ടിൽ, വിജിത്ത് ദേവസി, റിബിൻ, സിജോ ആേൻറാ, ഗോകുൽ ഗണേഷ്, അൻസാർ കബീർ, അനിൽ പരിയാരം, റാഫേൽ സജി, ഫിനി മാത്യു, സിേൻറാ മാത്യു, നവീൻ ചാക്കോ, ലിജോയ് ചാമക്കാല, പ്രകാശ് കൊരട്ടി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. യൂത്ത് കോൺഗ്രസ് ചാലക്കുടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മാള: മാളയിൽ യൂത്ത് കോൺഗ്രസിെൻറയും മാള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ജോൺ കെന്നഡി, ഷിേൻറാ എടാട്ടുകാരൻ, ടി.കെ. ജിനേഷ്, ദിലീപ് പരമേശ്വരൻ, വിനോദ് വിതയത്തിൽ, വിനയൻ കാവനാട്, ലിനിഷ് വലിയപറമ്പിൽ എന്നിവർ നേതൃത്വം നൽകി. പൊതുയോഗം ജില്ല പഞ്ചായത്ത് അംഗം നിർമൽ സി. പാത്താടൻ ഉദ്ഘാടനം ചെയ്തു. ഇന്ദിര ശിവരാമൻ, ജൂലി ബെന്നി, ഗോകുൽനാഥ്, കെ.പി. റപ്പായി, കരീം മഞ്ഞളിവളപ്പിൽ, ജിജോ പഴൂപറമ്പിൽ, ഷൈനി വിത്സൻ എന്നിവർ സംസാരിച്ചു. പുത്തൻചിറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡൻറ് എം.പി. സോണി, പഞ്ചായത്ത് പ്രസിഡൻറ് വി.എ. നദീർ, കെ.എൻ. സജീവൻ, വി.എസ്. അരുൺരാജ്, ആൻറണി പയപ്പിള്ളി, മാനാത്ത് രാജേന്ദ്രൻ, ടി.എസ്. ഷാജി, ജിജോ അരീക്കാടൻ, പി.ഐ. അസൈനാർ, സി.കെ. യുധി, ഷൈജു അമ്പാട്ട് എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ സി.എം. രവീന്ദ്രൻ, സി.കെ. രാഘവൻ, എം.ഐ. കൊച്ചു മൊയ്തീൻ, ഇ.എം. റിയാസ്, ജോപ്പി എം. ജോർജ്, സി.കെ. സുബ്രമണി, ടി.വൈ. അയ്യൂബ്, വി.എൽ. രാകേഷ്, ജോജി പയ്യപ്പിള്ളി എന്നിവർ നേതൃത്വം നൽകി.
കൊടകര: കോണ്‍ഗ്രസ് പ്രവർത്തകർ കൊടകരയില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് എം.കെ. ഷൈന്‍, സദാശിവന് കുറുവത്ത്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡെല്‍ജിത്ത് ഞെര്ലേലി, രാജു ഡേവിസ്, ലിജോ മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. കോടാലിയില്‍ നടന്ന പ്രകടനത്തിന് ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്, കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡൻറ് കെ.ആര്. ഔസേഫ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് ലിേൻറാ പള്ളിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.
ആമ്പല്ലൂര്‍: പുതുക്കാട് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ല വൈസ് പ്രസിഡൻറ് കെ.എല്‍. ജെയ്സണ്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് പി.ആര്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. നേതാക്കളായ ഷാജു കാളിയേങ്കര, ഷെന്നി പനോക്കാരന്‍, സുനില്‍ മുളങ്ങാട്ടുകര, അല്‍ഫോന്‍സ സ്റ്റിമ, അനീഷ് വര്‍ഗീസ്, സഗീര്‍ ബാബു, സിജു പയ്യപ്പിള്ളി, പി.ഡി. ജെയിംസ്, സോജന്, ലിന്സന് പല്ലന്, നിത്യാനന്ദന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.