സ്​കൂൾ പ്രവേശനം; അവ്യക്തത, ആശങ്ക

തൃശൂർ: സ്കൂൾ പ്രവേശനം തിങ്കളാഴ്ച തുടങ്ങുേമ്പാൾ ആശങ്ക ഒഴിയാതെ രക്ഷിതാക്കളും അധ്യാപകരും. 2020-21 അധ്യയനവര്‍ഷത്തേക്കുള്ള പ്രവേശന നടപടി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നേരിട്ടെത്തി പ്രവേശനം നേടാനാവും. എന്നാൽ, ഇത് എത്രകണ്ട് സുരക്ഷിതമാണെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. 'കൈറ്റ്' വഴി ഓണ്‍ലൈനിലും പ്രവേശനം നല്‍കുമെന്ന് ഉത്തരവിലുണ്ട്. ഓൺൈലൻ സംവിധാനങ്ങൾ ഇല്ലാത്തവരും ഉപയോഗിക്കാൻ അറിയാത്തവരും എന്ത് ചെയ്യണമെന്നതിൽ അവ്യക്തതയാണ്. ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിക്കാന്‍ കഴിയാത്തവര്‍, മലയോരമേഖലകളില്‍ താമസിക്കുന്നവർ, ഗോത്രമേഖലയിലെ കുട്ടികള്‍, തീരദേശ മേഖലയിലെ വിദ്യാർഥികള്‍ എന്നിവർക്ക് പ്രവേശനം ബുദ്ധിമുട്ടാവും. കൂടാതെ സി.ബി.എസ്.സി.ഇ സ്‌കൂളുകളിൽനിന്ന് സംസ്ഥാന സിലബസിലേക്ക് മടങ്ങിവരുന്നവരും ആശങ്കയിലാണ്. സ്കൂൾ പ്രവേശനം 18ന് നടത്തണമെന്ന ഉത്തരവ് ഇറക്കിയതല്ലാതെ തുടർ മാർഗനിർദേശങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ഞായറാഴ്ച അവധി ദിനമായതിനാൽ ഇന്ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയാൽ തന്നെ തുടർനടപടികൾക്ക് സ്കൂൾ അധികൃതരും ബുദ്ധിമുട്ടും. അതിനിടെ ക്ലാസുകയറ്റ പ്രവർത്തനങ്ങൾ സ്കൂളുകളിൽ അന്തിമഘട്ടത്തിലാണ്. വിദ്യാഭ്യാസ വകുപ്പിൻെറ സമ്പൂർണ വെബ്സൈറ്റിൽ ഒന്നുമുതൽ ഒമ്പത് ക്ലാസുവരെയുള്ള കുട്ടികളുടെ പ്രമേഷൻ നടപടികൾ പുരോഗമിക്കുന്നത്. ഇതിനുശേഷം വിടുതൽ സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. വിടുതൽ സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ അടുത്ത സ്കൂളുകളിലേക്ക് പ്രവേശനം നേടാനാവൂ. ഉത്തരവ് വരുന്നതിന് മുേമ്പ കഴിഞ്ഞ ആഴ്ച സ്കൂൾ അധികൃതർ തന്നെ തുടക്കമിട്ട ക്ലാസുകയറ്റ നടപടികൾ കഴിഞ്ഞിട്ടില്ല. മാത്രമല്ല പ്രവേശനവുമായി ബന്ധപ്പെട്ട് വിശദ മാർഗരേഖ വന്നിട്ടുമില്ല. ജില്ലയിൽ മൊത്തം 1021 സ്കൂളുകളാണുള്ളത്. എൽ.പി (119), യു.പി (57), ഹൈസ്കൂൾ (87) അടക്കം ജില്ലയിൽ സർക്കർ സ്കൂളുകൾ 263 എണ്ണമാണുള്ളത്. എൽ.പി (367), യു.പി (163), ഹൈസ്‌കൂൾ (151) അടക്കം 681 എയ്ഡഡ് സ്കൂളുകളുള്ളത്. എൽ.പി (34), യു.പി(10), ഹൈസ്‌കൂൾ (33) 77 അൺഎയ്ഡഡ് സ്കൂളുകളും ഉൾപ്പെടും. കഴിഞ്ഞ അധ്യയനവർഷം ആറാം ദിനത്തിലെ കണക്ക് അനുസരിച്ച് ഒന്നുമുതൽ പത്തുവരെ 3,17,055 കുട്ടികളാണ് പഠിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.