വാഹന പാസ്​: എം.പിമാരും എം.എൽഎയും കുത്തിയിരുന്നു

വാഹന പാസ്: എം.പിമാരും എം.എൽ.എയും കുത്തിയിരുന്നു *ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ജില്ലയിലേക്ക് പ്രവേശനം നൽകുന്നില്ലെന്ന് കലക്ടറുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു തൃശൂർ: ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന തൃശൂർ ജില്ലക്കാർക്ക് പ്രവേശനാനുമതി നൽകുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം.പിമാരും എം.എൽ.എയും കലക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. വിഷയത്തിൽ നേരിട്ട് ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കുമെന്ന കലക്ടറുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു. എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര എം.എൽ.എ എന്നിവരാണ് കലക്ടറേറ്റിന് മുന്നിൽ കോവിഡ് നിർദേശങ്ങൾ പാലിച്ച് പ്ലക്കാർഡുകളുമായി കുത്തിയിരിപ്പ് സമരം നടത്തിയത്. ഇതര ജില്ലകളിലേക്കുള്ള ആളുകൾക്ക് പ്രവേശനം അനുവദിക്കുമ്പോൾ, തൃശൂർ ജില്ലയിലേക്കുള്ളവർക്ക് അനുമതി നൽകുന്നില്ലെന്നും അനാവശ്യ കാലതാമസം വരുത്തുകയാണെന്നും എം.പിമാരും എം.എൽ.എയും ആരോപിച്ചു. വൈകീട്ട് ആറ് വരെ സമരം നടത്തിയശേഷം ചെക്ക്പോസ്റ്റിലെത്തി പ്രതിഷേധം ശക്തമാക്കാനായിരുന്നു തീരുമാനം. ഇതിനിെട ഇവരുമായി കലക്ടർ എസ്. ഷാനവാസ് നേരിൽ സംസാരിച്ചു. കഴിഞ്ഞ ദിവസം സാങ്കേതിക തകരാറുകൾ മൂലം ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു. കലക്ടറേറ്റിൽ ഓൺലൈൻ പാസ് സൗകര്യം പരിശോധിക്കാൻ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വീഴ്ചകളില്ലെന്നും കലക്ടർ വിശദീകരിച്ചു. ഇതോടെ സമരം അവസാനിപ്പിച്ച് നേതാക്കളടക്കം ചെക്ക്പോസ്റ്റിൽ പരിശോധനക്കായി പുറപ്പെട്ടു. PHOTO mla samaram ജന്മനാട്ടിലേക്ക് തിരിച്ചുവരുന്ന മലയാളികൾക്ക് ചെക്ക്പോസ്റ്റിലെ തടസ്സങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം.പിമാരായ രമ്യ ഹരിദാസ്, ടി.എൻ. പ്രതാപൻ, അനിൽ അക്കര എം.എൽ.എ എന്നിവർ കലക്ടേറ്റിന് മുന്നിൽ നടത്തിയ സമരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.