നിർഭയ: ദയാഹരജി തള്ളണമെന്ന്​ ഡൽഹി ലഫ്​. ഗവർണർ

ദയാഹരജി സമർപ്പിച്ചതിനാൽ, ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്നു ന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളിലൊരാളുടെ ദയാഹരജി തള്ളണമെന്ന് ഡൽഹി ലഫ്. ഗവർണർ അനിൽ ബെയ്ജാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശിപാർശ നൽകി. കേസിൽ നാലു പ്രതികളിൽ ഒരാളായ മുകേഷ് സിങ് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ദയാഹരജി സമർപ്പിച്ചത്. ഹരജി പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡൽഹി സർക്കാർ, സിങ്ങിൻെറ ദയാഹരജി ബുധനാഴ്ച തള്ളി ലെഫ്.ഗവർണർക്ക് കൈമാറിയിരുന്നു. ദയാഹരജി സമർപ്പിച്ചതിനാൽ, ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്നു. ജനുവരി ഏഴിനാണ് ഡൽഹി കോടതി സിങ്ങിന് പുറമെ, വിനയ് ശർമ, അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത എന്നിവർക്കെതിരെ മരണ വാറൻറ് പുറപ്പെടുവിച്ചത്. ജനുവരി 22ന് കാലത്ത് ഏഴുമണിക്ക് ഇവരെ തിഹാർ ജയിലിൽ തൂക്കിക്കൊല്ലാനായിരുന്നു തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.