കോളനി നവീകരണം ആരംഭിച്ചു

വടക്കാഞ്ചേരി: അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയനുസരിച്ച് നടപ്പാക്കുന്ന പട്ടികജാതി കോളനികളുടെ നവീകരണ പദ്ധതിയില ്‍ ഉള്‍പ്പെടുത്തി വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ കോളനിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. റോഡ് നവീകരണം, ഗാര്‍ഹിക ശുദ്ധജല വിതരണം, ഭവന നവീകരണം, എല്ലാ വീട്ടിലും സോളാര്‍ വൈദ്യുതീകരണം എന്നിവ ഉള്‍പ്പെടെ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് റെയില്‍വേ സ്റ്റേഷന്‍ കോളനിയില്‍ നടപ്പാക്കുന്നത്. വടക്കാഞ്ചേരി നഗരസഭയിലെ കുമ്പളങ്ങാട് വേട്ടാംകോട് കോളനി, തെക്കുംകര ഗ്രാമപഞ്ചായത്തിലെ വെടിപ്പാറ കോളനി, അവണൂര്‍ ഗ്രാമപഞ്ചായത്തിലെ അംബേദ്കര്‍, കവറ പാപ്പാ നഗര്‍ കോളനികള്‍, അടാട്ട് ഗ്രാമപഞ്ചായത്തിലെ പാരിക്കാട് കോളനി ഉള്‍പ്പെടെ ആറ് കോളനികളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ അംബേദ്കര്‍, കവറ പാപ്പാ നഗര്‍, പാരിക്കാട് കോളനി എന്നീ മൂന്ന് കോളനികള്‍ സാങ്കേതികാനുമതി ലഭ്യമാകുന്ന ഘട്ടത്തിലാണ്. വെടിപ്പാറ, വേട്ടാംകോട് കോളനികളില്‍ 70ശതമാനത്തിന് മുകളില്‍ പദ്ധതികള്‍ പൂര്‍ത്തിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.