പുത്തേഴൻ അവാർഡ്​ സി.എൽ. ജോസിന്​ സമ്മാനിച്ചു

തൃശൂർ: പുത്തേഴത്ത് രാമൻ മേനോൻെറ സ്മരണക്ക് പുത്തേഴത്ത് ഫാമിലി ട്രസ്റ്റ് നൽകുന്ന അവാർഡ് നാടകകൃത്ത് സി.എൽ. ജോസ ിന് സമ്മാനിച്ചു. 25,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ സമ്മാനിച്ചു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവൻകുട്ടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി പ്രസിഡൻറ് ഡോ. പുത്തേഴത്ത് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. പി.വി. കൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റി സെക്രട്ടറി പുത്തേഴത്ത് ശശിധര മേനോൻ, പുത്തേഴത്ത് കുമാര മേനോൻ, ഡോ. ലക്ഷ്മികുമാരി, ഡോ. എം.എസ്. നാരായണൻ, ശ്രീകുമാർ പുത്തേഴത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.