'ഉദ്ഘാടന ചടങ്ങിൽനിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല'

ചേലക്കര: ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് കെട്ടിടം ഉദ്ഘാടന വിവാദം, ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഒഴിവാക ്കിയിട്ടില്ലെന്ന് സംഘാടക സമിതി ചെയര്‍പേഴ്സൻ വി. തങ്കമ്മയും കണ്‍വീനര്‍ ഡോ. എസ്. ഹരിപ്രിയയും (പ്രിന്‍സിപ്പൽ ഇന്‍ചാര്‍ജ്) അറിയിച്ചു. കോണ്‍ഗ്രസ് പ്രതിനിധികളെ ഒഴിവാക്കി എന്ന്‍ പറഞ്ഞ് യു.ഡി.എഫ് ഉദ്ഘാടന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കും എന്നുള്ള പ്രസ്താവന തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായതാണെന്നും ഇരുവരും വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. നിയമസഭയില്‍ പ്രാതിനിധ്യം ഉള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും പ്രോഗ്രാം ലിസ്റ്റില്‍ മാത്രം പേര് ചേര്‍ത്ത് നേരിട്ട് ക്ഷണിക്കുകയാണ് ഉണ്ടായത്. ആരെയും ഒഴിവാക്കിയിട്ടില്ലെന്നും സംഘാടക സമിതി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.