ഇബ്രാഹിംകുഞ്ഞി​നെ ഉടൻ അറസ്​റ്റ്​ ചെയ്യണം -ഐ.എൻ.എൽ

തൃശൂർ: പാലാരിവട്ടം പാലത്തിൻെറ കോടികളുടെ അഴിമതിയിൽ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിൻെറ പങ്ക് വ്യക്ത മായ ഘട്ടത്തിൽ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഐ.എൻ.എൽ ജില്ല പ്രസിഡൻറ് മുഹമ്മദ് ചാമക്കാലയും ജന. സെക്രട്ടറി ബഫീക്ക് ബക്കറും വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു. പാലാരിവട്ടം പാലത്തിൻെറ നിർമാണത്തിൽ നടത്തിയ അഴിമതിയിൽ മുസ്ലിം ലീഗിൻെറ ബിനാമി ഇടപാടുകളും അന്വേഷിക്കണമെന്നും ഇരുവരും വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു. സംഗീതഭാരതി ഉദ്ഘാടനം തൃശൂർ: സംഗീത കലാകാരന്മാരുടെ കൂട്ടായ്മയായ 'സംഗീതഭാരതി' വീണവിദ്വാൻ എ. അനന്തപത്മനാഭൻ ഉദ്ഘാടനം ചെയ്തു. സംഗീതസന്ധ്യ ഡോ. പോൾ പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ലിംക റെക്കോഡ്സിൽ ഇടംനേടിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 'വിസിൽ സിംഗർ' സൗരഭ്യ തിമോത്തിയോസിനോടൊപ്പം പുത്തൂർ രാജൻ, ജോൺ കൊക്കൻ എന്നിവരെയും ആദരിച്ചു. എം.സി. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. സംഗീതസന്ധ്യയിൽ സി.ആർ. ദാസ്, പി.കെ. ജോൺസൺ, പി.ജി. ശശിധരൻ, കെ.ആർ. സുനിൽകുമാർ, തോമസ് ആമ്പക്കാടൻ, പി.ടി. മാത്യു, പി.എസ്. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.