പൊന്നൂക്കരയിൽ ചാരായവും വാഷും പിടികൂടി

തൃശൂർ: പൊന്നൂക്കര പുത്തൂപ്പാടത്ത് പറമ്പിൽ തൃശൂർ എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 10 ലിറ്റർ ചാര ായവും 400 ലിറ്റർ വാഷും ഗ്യാസ് സിലിണ്ടറും സ്റ്റൗവും അടക്കമുള്ള വാറ്റുപകരണങ്ങളും കണ്ടെത്തി. കാഞ്ഞിരംവീട്ടിൽ ഷാജുവിൻെറ ഭാര്യ പ്രേമയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ പുറത്തുനിന്നുള്ള ചിലർ ചാരായം വാറ്റുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. പ്രതികൾ ഓടി രക്ഷപ്പെട്ടു. സ്ഥലത്തുനിന്ന് ഒരു ബൈക്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെക്കുറിച്ച് സൂചനയുണ്ടെന്ന് എക്സൈസ് റേഞ്ച് വൃത്തങ്ങൾ അറിയിച്ചു. പ്രിവൻറിവ് ഓഫിസർ രാജഗോപാൽ, സജീവ്, ജെയ്സൺ ജോസ്, സിവിൽ എക്സൈസ് ഓഫിസർമാരായ കൃഷ്ണപ്രസാദ്, ദേവദാസ്, വനിതാ ഓഫിസർ ദുർഗ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.