ബീഡി തൊഴിലാളി ജില്ല സമ്മേളനം നാളെ

ചാവക്കാട്: ബീഡി തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ശനിയാഴ്ച രാവിലെ 10 ന് നഗരസഭ കോൺഫറൻസ് ഹാളിൽ ജില്ല സെക്ര ട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ പങ്കെടുക്കുമെന്ന് ഡിവിഷനൽ സെക്രട്ടറി എൻ.കെ. അക്ബർ അറിയിച്ചു. കടപ്പുറം, ഒരുമനയൂർ ശുദ്ധജലക്ഷാമം: ഉപ്പുവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം ലഭ്യമാക്കണം -അബൂബക്കർ ഹാജി ചാവക്കാട്: ശുദ്ധജല ക്ഷാമം രൂക്ഷമായ കടപ്പുറം, ഒരുമനയൂര്‍ പഞ്ചായത്തുകളിൽ ഉപ്പുവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.എ. അബൂബക്കര്‍ ഹാജി ആവശ്യപ്പെട്ടു. ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് നൽകിയ നിവേദനത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. രൂക്ഷമായ ശുദ്ധജല ക്ഷാമം മൂലം രണ്ട് പഞ്ചായത്തുകളിലേയും ജനം വളരെയേറെ ബുദ്ധിമുട്ടുകയാണെന്നും ഉപ്പുവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതി മാത്രമാണ് ഏക പോംവഴിയെന്നും നിവേദനത്തില്‍ പറഞ്ഞു. പൊതു ടാപ്പുകള്‍ക്ക് കടപ്പുറം പഞ്ചായത്ത് അധികൃതര്‍ വര്‍ഷത്തില്‍ 33.5 ലക്ഷം രൂപയും ഒരുമനയൂര്‍ പഞ്ചായത്ത് അധികൃതര്‍ 8.5 ലക്ഷം രൂപയും വാട്ടര്‍ അതോറിറ്റിക്ക് നല്‍കുന്നുണ്ട്. എന്നാൽ യഥാസമയം പൈപ്പിലൂടെയുള്ള വെള്ളം ലഭിക്കാത്തത് ജനങ്ങളെ ഏറെ പ്രയാസപ്പെടുത്തുകയാണ്. പല സ്ഥലത്തും ടാങ്കറുകളിലും മറ്റുമാണ് കുടിവെള്ളമെത്തിക്കുന്നത്. അറബിക്കടലും ചേറ്റുവ പുഴയും കനോലി കനാലുമായി ഉപ്പു വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്ത് ശുദ്ധജലസ്രോതസ്സുകള്‍ നിര്‍മിച്ചാല്‍ കുടിവെള്ളം ലഭിക്കാറില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വൈദ്യുതി നിരക്ക് വര്‍ധന: വെല്ലുവിളിയെന്ന് എസ്.ഡി.പി.ഐ ചാവക്കാട്: വൈദ്യുത നിരക്ക് കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്് വെള്ളിയാഴ്ച വൈകീട്ട് 7.30ന് വടക്കേകാട്, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, കടപ്പുറം പഞ്ചായത്തുകളിലും ചാവക്കാട് നഗരസഭയിലും പന്തംകൊളുത്തി പ്രകടനം നടത്താനും യോഗം തീരുമാനിച്ചു. പ്രസിഡൻറ് ടി.എം. അക്ബര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എച്ച്. ഷാജഹാന്‍, ജോ.സെക്രട്ടറി ഷമീര്‍ അണ്ടത്തോട്, അംഗങ്ങളായ ഷാഫി എടക്കഴിയൂര്‍, ബഷീര്‍ പഞ്ചവടി, അഷറഫ് ചാവക്കാട് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.