കിലയിൽ ദ്വിദിന ദേശീയ ശിൽപശാല

മുളംകുന്നത്തുകാവ്: സാമൂഹ്യനീതിക്കും ലിംഗസമത്വത്തിനും വേണ്ടിയുള്ള പ്രാദേശിക സർക്കാറുകളെ സംബന്ധിച്ച ദ്വിദിന ദേശീയ ശിൽപശാല കിലയിൽ ആരംഭിച്ചു. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് മുഖ്യപ്രഭാഷകനായി. കില ഡയറക്ടർ ഡോ.ജോയ് ഇളമൺ ആമുഖാവതരണം നടത്തി. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വിശ്വംഭരപ്പണിക്കർ, പ്രസിഡൻറ് തുളസിഭായ് ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ആർ.സുഭാഷ്, കോഴ്സ് ഡയറക്ടർ ഡോ.പീറ്റർ എം. രാജ്, ഡോ.കെ.പി.എൻ. അമൃത എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച നടക്കുന്ന സമാപനത്തിൽ സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ. മൃദുൽ ഈപ്പൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ ടി. ഗംഗാധരൻ, ഡോ. സണ്ണി ജോർജ് എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.