ഭാരതമുദ്ര പുരസ്കാരം പി. ഭാനുമതി ടീച്ചർക്ക്

തൃശൂർ: സംസ്കൃത സാഹിത്യ പണ്ഡിതനായ അശോകൻ പുറനാട്ടുകരയുടെ സ്മരണാർഥം ഏർപ്പെടുത്തിയ അശോകൻ പുറനാട്ടുകര-. 30 വർഷം 'ഭാര തമുദ്ര' എന്ന സംസ്കൃതം മാസികയുടെ പത്രാധിപരായിരുന്നു അശോകൻ പുറനാട്ടുകര. ഭാനുമതി ടീച്ചറുടെ കാരുണ്യത്തിലൂന്നിയ പ്രവർത്തനമാണ് പുരസ്കാരത്തിന് അർഹയാക്കിയതെന്ന് ഡോ. വി.കെ. വിജയൻ, ഡോ. കെ. ജോയ്പോൾ, എൻ. രാജഗോപാൽ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു. 10,001 രൂപയും ഫലകവുമാണ് പുരസ്കാരം. ഒമ്പതിന് വൈകീട്ട് അഞ്ചിന് സാഹിത്യ അക്കാദമി ഹാളിൽ ചേരുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരതമുദ്ര-അശോകൻ പുറനാട്ടുകര അനുസ്മരണ സമിതി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.