കേശവഗീതാനന്ദം പുരസ്കാരം കലാമണ്ഡലം ഗോപിനാഥ പ്രഭക്ക്

ചെറുതുരുത്തി: അവതരണത്തിനിടെ വേദിയിൽ കുഴഞ്ഞുവീണ് മരിച്ച തുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദ​െൻറ സ്മരണക്കായി ഏർ പ്പെടുത്തിയ പ്രഥമ കേശവഗീതാനന്ദം പുരസ്കാരം കലാമണ്ഡലം ഗോപിനാഥപ്രഭയ്ക്കും ഗീതാനന്ദം 2018 യുവപ്രതിഭ പുരസ്കാരം കലാമണ്ഡലം ശ്രീജ വിശ്വത്തിനും നൽകും. കലാമണ്ഡലം വൈസ് ചാൻസലർ അധ്യക്ഷനായ പുരസ്കാര നിർണയസമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. കേരള കലാമണ്ഡലത്തി​െൻറയും കലാമണ്ഡലം ഗീതാനന്ദൻ സ്മാരക ട്രസ്റ്റി​െൻറയും സംയുക്താഭിമുഖ്യത്തിൽ 28ന് കലാമണ്ഡലം കൂത്തമ്പലത്തിൽ ചേരുന്ന അനുസ്മരണ യോഗത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ഓട്ടന്തുള്ളൽ, പറയൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, സംഗീതസായാഹ്നം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം തുടങ്ങിയ കലാപരിപാടികളുടെ അവതരണവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.