എസ്.എൻ.ഡി.പി യോഗം പ്രതിഷേധ മാർച്ച്

തൃശൂർ: ചേറൂർ ഏവന്നൂർ തേൻകുളങ്ങര ക്ഷേത്രത്തിൽ ശാന്തി നിയമനം ലഭിച്ച ഡി. സരുൺ ശാന്തിയെ പൂജാധികർമങ്ങളിൽ നിന്ന് മാ റ്റിനിർത്തിയ ക്ഷേത്ര ക്ഷേമസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം തൃശൂർ യൂനിയൻ ആഭിമുഖ്യത്തിൽ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. തെക്കേ ഗോപുരനടയിൽ നിന്ന് യോഗം അസി.സെക്രട്ടറി കെ.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. തൃശൂർ റൗണ്ട് വഴി കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്ത് സമാപിച്ചു. സമാപന സമ്മേളനം യോഗം വനിത സംഘം കേന്ദ്രസമിതി സെക്രട്ടറി സംഗീത വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. തൃശൂർ യൂനിയൻ പ്രസിഡൻറ് ഐ.ജി.പ്രസന്നൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. വൈദിക സമിതി നേതാവ് ശിവദാസ് ശാന്തി മുഖ്യപ്രഭാഷണം നടത്തി. യൂനിയൻ വൈസ് പ്രസിഡൻറ് ടി.ആർ. രഞ്ജു നന്ദി പറഞ്ഞു. ഒാൾ കേരള നിധി, എൻ.ബി.എഫ്.സി. കമ്പനീസ് അസോ. രൂപവത്കരിച്ചു തൃശൂർ: ഒാൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ നിധി കമ്പനികൾക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും വേണ്ടി സംസ്ഥാന തലത്തിൽ ''ഒാൾ കേരള നിധി എൻ.ബി.എഫ്.സി. കമ്പനീസ് അസോസിയേഷൻ'' എന്ന പേരിൽ സംഘടന രൂപവത്കരിച്ചു. ചാർട്ടേർഡ് അക്കൗണ്ടൻറ് വർഗീസ് ചീരൻ ഉദ്ഘാടനം ചെയ്തു. അസോ. സംസ്ഥാന ചെയർമാൻ ഡേവീസ് കണ്ണനായ്ക്കൽ അധ്യക്ഷത വഹിച്ചു. കമ്പനി സെക്രട്ടറി കെ. കൃഷ്ണകുമാർ, ലീഗൽ അഡ്വൈസർ അഡ്വ. രജിത്ത് ഡേവീസ്, കൺവീനർമാരായ ബേബി മൂക്കൻ, പ്രഫ. കെ.കെ. രവി, വ്യാപാരി വ്യവസായി നേതാവ് വി.ടി. ജോർജ്, കമ്പനി സാരഥികളായ ടി. ബിജു ജോസ് , സി.കെ. അനിൽകുമാർ, കെ.വി. ശിവകുമാർ, സി.എൽ. ഇഗ്നേഷ്യസ് എന്നിവർ സംസാരിച്ചു. അസോസിയേഷ​െൻറ പ്രഥമ 21 അംഗ പ്രവർത്തകസമിതിയെ തിരഞ്ഞെടുത്തു. മുൻമന്ത്രി സി.എൻ. ബാലകൃഷ്ണ​െൻറ നിര്യാണത്തിൽ അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.