കരിക്കാട് ഗ്രൂപ്​ വില്ലേജ് ഓഫിസ് വിഭജനം ആവശ്യപ്പെട്ട്​ മാർച്ച്​

പെരുമ്പിലാവ്: കടവല്ലൂര്‍, കരിക്കാട്, പെരുമ്പിലാവ് ഗ്രൂപ് വില്ലേജുകള്‍ മൂന്ന് വില്ലേജുകളായി വിഭജിക്കുക, വില്ലേജ് ഓഫിസി​െൻറ ശോച്യാവസ്ഥ പരിഹരിക്കുക, മതിയായ ജീവനക്കാരെ നിയമിക്കുക, വില്ലേജ് ഓഫിസ് കെട്ടിടം വിപുലീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി കരിക്കാട് ഗ്രൂപ് വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പെരുമ്പിലാവില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് വില്ലേജ് ഓഫിസിനു മുന്നില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡൻറ് എം.കെ. അസ്‌ലം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഭൂരിഭാഗം ഗ്രൂപ് വില്ലേജ് ഓഫിസുകളും വിഭജിക്കപ്പെട്ടിട്ടും കടവല്ലൂരി​െൻറ ദുര്‍ഗതി മാറ്റമില്ലാതെ തുടരുകയാണെന്നും വിവിധ നികുതിയിനങ്ങളില്‍ ലക്ഷക്കണക്കിനു രൂപ മാസം തോറും വരുമാനം ലഭിക്കുന്ന ഈ വില്ലേജിനോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.എ. കമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് പി.എ. ബദറുദ്ദീന്‍, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗം ടി.ഒ. പോള്‍, കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഹിഷാം താലിബ്, പെരുമ്പിലാവ് യൂനിറ്റ് പ്രസിഡൻറ് എം.എന്‍. സലാഹുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് സി.എ. കമാലുദ്ദീന്‍, ഷെബീര്‍ അഹ്‌സന്‍, ഷെമീറ നാസര്‍, എൻ.പി. ബഷീര്‍, മുജീബ് പട്ടേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.