ചാലക്കുടി പൊലീസ് ടീമിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍

ചാലക്കുടി: പ്രമുഖ അഭിഭാഷകനായ എ.പി.ഉദയഭാനു മുഖ്യപ്രതിയായ പരിയാരം സ്വദേശിയുടെ കൊലപാതകക്കേസി​െൻറ അന്വേഷണത്തിൽ മികവ് കാട്ടിയ ചാലക്കുടി പൊലീസ് സംഘത്തിന് സംസ്ഥാനത്തെ പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍. 2017ല്‍ പരിയാരത്തെ തവളപ്പാറയില്‍ അങ്കമാലി നായത്തോട് സ്വദേശിയായ വസ്തുബ്രോക്കര്‍ രാജീവിനെ(46) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണമാണ് ചാലക്കുടി പൊലീസിന് സംസ്ഥാന തല അഭിനന്ദനത്തിനർഹമാക്കിയത്. ചാലക്കുടി എസ്.ഐ വത്സകുമാര്‍, എ.എസ്.ഐമാരായ മുരളീധരന്‍, ജോഷി, ജോണ്‍സണ്‍, സീനിയര്‍ സി.പി.ഒമാരായ സതീശന്‍ മടപ്പാട്ടില്‍, വി.എസ്. അജിത്കുമാര്‍, വി.യു.സില്‍ജോ, ഷീബ അ ശോകന്‍. സി.പി.ഒമാരായ ഷിജോ തോമസ്, എം.ജെ. ബിനു തുടങ്ങിയവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.കേസിന് നേതൃത്വം നല്‍കിയ തൃശൂരിലെ എസ്.പി ജി.എച്ച്. യതീഷ് ചന്ദ്ര, ഡിവൈ.എസ്.പിമാരായ എസ്. ഷംസുദ്ദീന്‍, അമ്മിണിക്കുട്ടന്‍, സി.ഐ എസ്.പി.ഷംസുദ്ദീന്‍ എന്നിവര്‍ക്കും കേസുമായി ബന്ധപ്പെട്ട് അംഗീകാരം ലഭിച്ചു. ചാലക്കുടിക്കടുത്ത് പരിയാരത്ത് തവളപ്പാറയില്‍ ഒഴിഞ്ഞു കിടന്ന പഴയ കന്യാസ്ത്രീ മഠത്തി​െൻറ കെട്ടിടത്തില്‍ 2017 സെപ്റ്റംബര്‍ വെള്ളിയാഴ്ച രാവിലെയാണ് രാജീവ് വധിക്കപ്പെട്ടത്. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചായിരുന്നു അന്വേഷണം. ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍ പ്രിൻറ് വിദഗ്ധരുടെയും മറ്റ് ഫോറന്‍സിക് വിഭാഗത്തി​െൻറയും പരിശോധന എന്നിവയും അന്വേഷണത്തി​െൻറ ഭാഗമായി നടന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.