അനാചാരങ്ങൾ ഇല്ലാതായത് പോരാട്ടങ്ങളിലൂടെ -ബേബിജോൺ

തൃശൂർ: ബി.ജെ.പി പ്രസിഡൻറ് ശ്രീധരൻപിള്ളയും പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരളത്തെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബിജോൺ. പാണ്ട്യരാജ്യത്തുനിന്ന് അയ്യപ്പനെ പുറത്താക്കാൻ ശ്രമിച്ച ദുഷ്ടശക്തികളാണ് ഇവരിരുവരുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡി.വൈ.എഫ്.ഐ തൃശൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല യുവതി പ്രവേശനത്തി​െൻറ പേരിൽ ബി.ജെ.പിയും കോൺഗ്രസും കളിക്കുന്നത് ദുഷ്ട രാഷ്ട്രീയമാണ്. ആർ.എസ്.എസും കൊടിയില്ലാത്ത കോൺഗ്രസും ഒന്നിച്ചുചേർന്നാലും എൽ.ഡി.എഫിനെ തകർക്കാനാവില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ 1988ൽ ദേവസ്വം മാനേജ്മ​െൻറ് കമ്മിറ്റി രൂപവത്കരിച്ചപ്പോൾ പ്രതിഷേധവുമായി എത്തിയ ആർ.എസ്.എസ് ബദൽ ഭണ്ഡാരം സ്ഥാപിച്ചു. അശോക്സിംഗാൾ ഉൾെപ്പടെ ഗുരുവായൂരിലെത്തി സമരം നടത്തി. അവിശ്വാസികളെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഈ സമരം പൊളിഞ്ഞ് പാളീസായി. ബദൽ ഭണ്ഡാരത്തിലെ പണവും ക്ഷേത്രഭണ്ഡാരത്തിൽ നിക്ഷേപിച്ച് മടങ്ങേണ്ടി വന്നു. ശബരിമല സമരം നടത്തുന്നവർ ഇത് ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ നേരത്തെ സ്ത്രീകൾക്ക് ചുരിദാറിട്ട് പ്രവേശനം അനുവദിച്ചിരുന്നില്ല. ഇപ്പോൾ ചുരിദാറിട്ട് സ്ത്രീകൾ പ്രവേശിക്കുന്നുണ്ട്. വേലൂരിലെ മണിമലർക്കാവിലാണ് താലം പിടിക്കുന്ന സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള പോരാട്ടം നടത്തിയത്. ഇത്തരത്തിൽ ഒട്ടേറെ പോരാട്ടങ്ങൾ വഴിയാണ് അനാചാരങ്ങൾ മാറിയതെന്ന് ബേബി ജോൺ ഒർമിപ്പിച്ചു. ആൻസൻ സി. ജോയ് അധ്യക്ഷത വഹിച്ചു. സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി, കവി രാവുണ്ണി, ഡോ. ഡി. ഷീല, ദീപ നിശാന്ത്, സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം പി.കെ. ഷാജൻ, ജില്ല കമ്മിറ്റിയംഗം കെ.വി. ഹരിദാസ്, ഏരിയ സെക്രട്ടറി കെ. രവീന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി കെ.എസ്. സെന്തിൽകുമാർ, ദിപിൻദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.