കുട്ടികളുടെ ഉല്ലാസകേന്ദ്രത്തിൽ​ പ്രവേശനം കോർപറേഷൻ ടിക്കറ്റ്​ വെക്കുന്നു

തൃശൂര്‍: നഗരത്തിലെ കുട്ടികളുടെ ഉല്ലാസകേന്ദ്രമായ നെഹ്‌റുപാര്‍ക്കില്‍ പ്രവേശിക്കാൻ ടിക്കറ്റ് ഏർപ്പെടുത്തുന്നു. നവീകരണത്തിനായി അടച്ച പാർക്ക് സമീപകാലത്തൊന്നും അത് പൂർത്തിയാകുന്ന മട്ടില്ല. ഇതിനിടയിലാണ് പാർക്കിലേക്ക് സന്ദർശകർക്ക് പ്രവേശന ഫീസ് ഏർപ്പെടുത്താനുള്ള നീക്കം. സംസ്ഥാനത്തൊരിടത്തും കുട്ടികളുടെ പാർക്കിൽ പ്രവേശന ഫീസ് ഇല്ല. നവീകരണത്താനായി കോർപറേഷൻ ഉടമസ്ഥതയിലുള്ള പാർക്ക് കഴിഞ്ഞ ജൂൈലയിലാണ് അടച്ചത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 2.89 കോടി െചലവിട്ടാണ് നവീകരണം. ഓണക്കാലത്ത് പാർക്ക് അടച്ചിടുന്നതിനെതിരെ എതിർപ്പുയർന്നപ്പോൾ തൽക്കാലം തുറന്നിരുന്നു. ഇതിനിടെ പ്രളയമെത്തിയതോടെ പ്രവർത്തനങ്ങൾ നിലച്ചു. ഇതോടെ മൂന്ന് മാസം കൊണ്ട് പാര്‍ക്ക് തുറന്നുകൊടുക്കുമെന്ന പ്രഖ്യാപനം വെറുതെയായി. പണി ഇപ്പോഴും ഇഴയുകയാണ്. മാർച്ചിൽ തുറക്കാനാവുമെന്നാണ് കോർപറേഷൻ അധികൃതരുടെ അവകാശവാദം. തൃശൂർ നഗരത്തിലെത്തുന്നവരുടെ പ്രധാന വിശ്രമകേന്ദ്രം കൂടിയാണ് നെഹ്റു പാർക്ക്. പ്രതിദിനം ആയിരത്തിനടുത്ത് ആളുകൾ സന്ദർശിക്കുന്നുണ്ടെന്നാണ് കണക്ക്. നവീകരണം പൂർത്തിയാക്കി പുതുമോടിയിലാവുന്നതോടെ വരുമാനം ലക്ഷ്യംവെച്ചാണ് പ്രവേശന ഫീസ് ഏർപ്പെടുത്താൻ കോർപറേഷൻ ആലോചിക്കുന്നത്. 10 രൂപയാണ് ആലോചിക്കുന്നത്. വിദ്യാർഥികൾക്ക് സൗജന്യം. ഫീസ് ഏർപ്പെടുത്തുന്ന വിവരം കൗൺസിലിലോ കക്ഷികളുമായോ ഇതുവരെ ചർച്ച നടത്തിയിട്ടില്ല എന്ന് മാത്രമല്ല, ഇടതുമുന്നണി പോലും അറിഞ്ഞിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.