വാഹനമില്ല; ഓടിെയത്താനാവാതെ ഭക്ഷ്യസുരക്ഷ വകുപ്പ്

തൃശൂർ: ജാഗ്രതയോടെ പ്രവർത്തിക്കേണ്ട ഭക്ഷ്യസുരക്ഷ വകുപ്പ് വാഹനമില്ലാതെ വലയുന്നു. അടിയന്തരാവശ്യത്തിന് വാഹനം വാടകക്കെടുത്താണ് പല ജില്ല ഓഫിസുകളുടെയും പ്രവർത്തനം. തൃശൂർ ഓഫിസിലാവട്ടെ 29 വർഷം പഴക്കമുള്ള എപ്പോൾ വേണമെങ്കിലും അപകടത്തിലായേക്കാവുന്ന വാഹനമാണ് പരിശോധനക്ക് പോകാനും മറ്റും ഉപയോഗിക്കുന്നത്. മറ്റ് പല ഓഫിസുകളിലും തകരാറിലുള്ള വാഹനങ്ങളാണ് പേരിെനങ്കിലുമുള്ളത്. 'നേർക്കാഴ്ച' മനുഷ്യാവകാശ സമിതി സെക്രട്ടറി പി.ബി. സതീഷിന് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് വകുപ്പി​െൻറ നിസഹായാവസ്ഥ വ്യക്തമാവുന്നത്. വാഹനം ആവശ്യപ്പെട്ടിട്ടും സർക്കാർ പരിഗണിച്ചില്ലെന്നാണ് മറുപടിയിൽ പറയുന്നത്. ഭക്ഷ്യവിഷബാധ തടയാനും വിഷവും മായവും കലർന്ന ഭക്ഷ്യോൽപ്പന്നങ്ങൾ തടയാനും പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷ വകുപ്പ് ഗതികെട്ട് ചിലപ്പോൾ സ്വന്തം വാഹനത്തിൽ പോക്കറ്റിൽനിന്ന് ഇന്ധനെച്ചലവ് വഹിച്ച് നെട്ടോട്ടമാണ് നടത്തുന്നതത്രെ. ആലപ്പുഴ, കൊല്ലം, മലപ്പുറം അസി.ഫുഡ് സേഫ്റ്റി കമീഷണർ ഓഫിസുകളിൽ സ്വന്തമായി വാഹനമില്ല. വയനാട് ജില്ല ഒഴികെ എല്ലാ ജില്ലകളിലും അടിയന്തര പരിശോധനക്കായി വാഹനം വാടകക്ക് എടുത്താണ് ഉപയോഗിക്കുന്നത്. 29 വർഷത്തെ പഴക്കമുള്ള വാഹനമാണ് തൃശൂർ ഫുഡ് സേഫ്ടി കമീഷണറുടെ ഓഫിസിലുള്ളത്. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ ഏറ്റവും കാലപ്പഴക്കമുള്ള വാഹനവും ഇത് തന്നെ. കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട്, കോട്ടയം, വയനാട്, പത്തനംതിട്ട ജില്ലകളിലും പഴഞ്ചൻ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. സ്പെഷൽ പരിശോധനകളിലൂടെ പിഴയിനത്തിൽ മാത്രം ലക്ഷങ്ങൾ സർക്കാർ ഖജനാവിലേക്ക് വരുമാനമുണ്ടാക്കുന്ന വകുപ്പിനാണ് തകരാറിലായ വാഹനം തള്ളിയും വാടകക്കെടുത്തും ഉപയോഗിക്കാനുള്ള ദുർഗതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.