ലാലിഗ ഫു​ട്​ബാൾ സ്​കൂൾ തൃശൂരിൽ

തൃശൂര്‍: സ്‌പെയിനിലെ മുൻനിര ഫുട്‌ബാള്‍ ലീഗായ 'ലാലിഗ'യുടെ ഫുട്ബാൾ സ്കൂൾ തൃശൂരിൽ ആരംഭിച്ചു. സ്കൂളി​െൻറ പ്രവർത്തനാരംഭം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. ഹാവിയര്‍ കബ്രേറ, വിവേക് സേത്തിയ, തൃശൂര്‍ മേയര്‍ അജിത ജയരാജന്‍, കേരള ഫുട്‌ബാള്‍ അസോസിയേഷന്‍ പ്രസിഡൻറ് കെ.എം.എ. മേത്തര്‍ എന്നിവര്‍ പങ്കെടുത്തു. ഇൗവർഷം അവസാനത്തോടെ രാജ്യത്ത് 30 സ്കൂളുകളിലും 3,000 വിദ്യാർഥികളിലും പരിശീലനം എത്തിക്കാൻ കഴിയുമെന്ന് പരിപാടിയിൽ പെങ്കടുത്ത ലാലിഗ ഇന്ത്യ മാനേജിങ് ഡയറക്ടർ ഹോസെ കച്ചാസ പറഞ്ഞു. പരിശീനത്തിന് തുടക്കമിട്ട് ഒക്ടോബർ 27, 28 തീയതികളില്‍ തൃശൂര്‍ കോർപറേഷൻ സ്റ്റേഡിയത്തിൽ സൗജന്യ ശിൽപശാല സംഘടിപ്പിക്കും. 10 വയസ്സിൽ താഴെയുള്ളവർക്ക് 27ന് ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ നാലു വരെയും 28ന് രാവിലെ ഒമ്പതു മുതൽ 10 വരെയും; 14 വയസ്സിൽ താഴെയുള്ളവർക്ക് 27ന് നാല് മുതൽ അഞ്ച് വരെയും 28ന് 10 മുതൽ 11 വരെയും; 18 വയസ്സിൽ താഴെയുള്ളവർക്ക് 27ന് വൈകീട്ട് അഞ്ച് മുതൽ ആറ് വരെയും 28ന് രാവിലെ 11 മുതൽ 12 വരെയുമാണ് ശിൽപശാല. കൊൽക്കത്തയിലെ ഈസ്റ്റ് ബംഗാള്‍ മൈതാനത്ത് ഒക്ടോബർ 28ന് 'എല്‍-ക്ലാസികോ' പൊതുജന വീക്ഷണത്തി​െൻറ രീതിയിലും പരിപാടി ഒരുക്കുന്നുണ്ട്. ഇതോടൊപ്പം എഫ്.സി ബാഴ്സലോണയും റയല്‍ മാഡ്രിഡ് സി.എഫുമായുള്ള പോരാട്ടവും നടക്കും. 8.45നാണ് കിക്കോഫ്. മത്സരം ഫേസ്ബുക്കില്‍ കാണാൻ http://www.facebook.com/Laliga/ ലോഗിൻ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.