മുട്ടിക്കൽ മൊബൈൽ ടവർ: ഗ്രാമസഭ ചേരാനിരിക്കേ പഞ്ചായത്ത്​ സെക്രട്ടറി മുങ്ങി

എരുമപ്പെട്ടി: മുട്ടിക്കലിലെ ജനവാസ കേന്ദ്രത്തിലെ മൊബൈൽ ടവർ നിർമാണവുമായി ബന്ധപ്പെട്ട ഗ്രാമസഭായോഗം ഞായറാഴ്ച ച േരാനിരിക്കേ പെങ്കടുക്കേണ്ട പഞ്ചായത്ത് സെക്രട്ടറി അവധിയെടുത്ത് മുങ്ങി. രാവിലെ 10.30ന് മുട്ടിക്കൽ മോസ്കോ റോഡ് പരിസരത്ത് യോഗം ചേരാൻ ചൊവ്വാഴ്ച ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് തീരുമാനിച്ചത്. ടവർ നിർമാണത്തെ കുറിച്ച് ജനാഭിപ്രായം അറിയാൻ ഗ്രാമസഭ ചേരണമെന്ന് സമരസമിതി ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട് ഇൗ പ്രശ്നത്തിൽ വിവാദമായിരുന്നു. ചൊവ്വാഴ്ച നടന്ന ഭരണസമിതി യോഗം പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ചിരുന്നു. ടവർ നിർമാണത്തിന് അനുമതി നൽകിയ സെക്രട്ടറി യോഗത്തിൽ പങ്കെടുക്കണമെന്ന വാർഡ് അംഗം റീന ജോസി​െൻറ ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷമായ സി.പി.എം അംഗങ്ങൾ സമരം നടത്തിയിരുന്നു. സെക്രട്ടറി യോഗത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരക്കാർ അറിയിച്ചു. യോഗം ഞായറാഴ്ചയായതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സെക്രട്ടറിയും നിലപാടെടുത്തു. സമരം മൂലം ഓഫിസ് സമയം കഴിഞ്ഞിട്ടും പഞ്ചായത്ത് ഒാഫിസ് പൂട്ടാനായില്ല. എരുമപ്പെട്ടി എസ്.ഐയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഗ്രാമസഭാ യോഗത്തിൽ പങ്കെടുക്കാമെന്ന് രാത്രി വൈകി പഞ്ചായത്ത് സെക്രട്ടറി സമ്മതിച്ചപ്പോഴാണ് സമരം തീർന്നത്. ഡിസംബറിൽ വിരമിക്കുന്ന പഞ്ചായത്ത് സെക്രട്ടറി സമ്മതം അറിയിച്ചതിന് പിന്നാലെ വെള്ളിയാഴ്ച അവധിയിൽ പ്രവേശിച്ചു. പകരം ചുമതല വഹിക്കുന്ന അസി. സെക്രട്ടറിയെ പെങ്കടുപ്പിച്ച് യോഗം നടത്തേണ്ട അവസ്ഥയാണ്. പക്ഷെ സമരസമിതിയും സി.പി.എമ്മും പ്രതിസ്ഥാനത്ത് നിർത്തുന്ന സെക്രട്ടറി പെങ്കടുക്കാത്ത യോഗത്തിൽ ഒൗദ്യോഗിക വിശദീകരണം കിട്ടാൻ സാധ്യത കുറവാണ്. ജനവാസകേന്ദ്രത്തിലെ മൊബൈൽ ടവർ നിർമാണത്തിനെതിരെ ജനകീയ സമരസമിതിയുടെ അനിശ്ചിതകാല സമരം ശനിയാഴ്ച ഒമ്പതാം ദിവസത്തേക്ക് കടന്നു. ഒക്ടോബർ അഞ്ചിനാണ് ടവറിന് സമീപം സമരസമിതി കുടിൽകെട്ടി സമരം ആരംഭിച്ചത്. വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ സമരസമിതി നൽകിയ പരാതിയെ തുടർന്ന് ടവർ നിർമാണം താൽകാലികമായി തടഞ്ഞിട്ടുണ്ട്. ടവർ നിർമാണം മരവിപ്പിച്ച എരുമപ്പെട്ടി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനവും ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.