കർഷകസംഘം പ്രതി​േഷധം

ചേലക്കര: പ്രളയം തകർത്ത കേരളത്തിലെ കാർഷിക മേഖലയോടുള്ള കേന്ദ്രസർക്കാറി​െൻറ അവഗണനക്കെതിരെ കേരള കർഷകസംഘം ചേലക്കര പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രതിേഷധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ല വൈസ് പ്രസിഡൻറ് സെബി ജോസഫ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സി. മുരുകേശൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ ഇ.എൻ. വാസുദേവൻ, കെ.നന്ദകുമാർ, ഏരിയ വൈസ് പ്രസിഡൻറ് ടി.എൻ. പ്രഭാകരൻ, ടി.പി. സുകുമാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.