പായ്തുരുത്ത് തൂക്കുപാലം അടച്ചു; 43 കുടുംബങ്ങൾ പെരുവഴിയിൽ

മാള: തൃശൂർ- എറണാകുളം ജില്ലകൾ അതിർത്തി പങ്കിടുന്ന പായ്തുരുത്ത് തൂക്കുപാലം അപകടാവസ്ഥയെത്തുടർന്ന് അടച്ച് കലക്ടർ ഉത്തരവിട്ടു. കുഴൂർ പഞ്ചായത്ത് സെക്രട്ടറി ഇതുസംബന്ധിച്ച് അറിയിപ്പ് പതിച്ചു. പ്രളയത്തിൽ മുങ്ങിപ്പോയ 43 വീട്ടുകാരുടെ വഴിയാണ് ഇതോടെ അടഞ്ഞത്. ഇവർക്കുള്ള ദുരിതാശ്വാസവും കടമ്പയായി. കുന്നുകര പഞ്ചായത്തിലെ 32, കുഴൂർ പഞ്ചായത്തിലെ 11 എന്നിങ്ങനെ കുടുംബങ്ങളാണ് വഴിയെ ആശ്രയിക്കുന്നത്. കുഴൂർ ഇമ്മാക്കുലേറ്റ് പള്ളി ഇടവകയിലെ വീട്ടുകാരാണ് ഭൂരിപക്ഷവും. വില്ലേജ്, പഞ്ചായത്ത്, ഹെൽത്ത് സ​െൻറർ, സ്കൂൾ തുടങ്ങി വിവാഹം, മരണം, പ്രാർത്ഥന എന്നിവക്കെല്ലാം പായ്തുരുത്തുകാർക്ക് കുഴൂരിൽ എത്തണം. കുത്തിയതോട്, കണക്കൻ കടവ്, ആലമിറ്റി വഴി കുഴൂർ പഞ്ചായത്തിലെത്താൻ 12 കി.മീ യാത്ര ചെയ്യണം. അയിരൂർ, മൂഴിക്കുളം, പാറക്കടവ് വഴിയാണ് മറ്റൊന്ന്. ഇതുവഴിയെത്താൻ 15 കിലോമീറ്റർ താണ്ടണം. പ്രളയത്തിൽ മുങ്ങിയ വീടുകൾ ഇവർ തന്നെ ശുചീകരിച്ചു. പത്ത് കിണറുകൾ ഇനിയും ശുചീകരിക്കാനായിട്ടില്ല. കുന്നുകരവഴി വാട്ടർ അതോറിറ്റി കുടിവെള്ളം എത്തിയത് മാത്രമാണ് ആശ്വാസം. 43 വീട്ടുകാരും എറണാകുളം ജില്ലയിലെ ക്യാമ്പുകളിലാണ് കഴിഞ്ഞിരുന്നത്. തിരിച്ചെത്തിയതിനു ശേഷം തൃശൂർ ജില്ലക്കാർക്കുള്ള സഹായം കുഴൂർ വഴിയാണ് ലഭിക്കേണ്ടത്. അടിയന്തര ധനസഹായ സംഖ്യയും കൈകളിൽ എത്തിയിട്ടില്ല. കഷ്ടിച്ച് കഴിയാനുള്ള അരിയും, പലവ്യഞ്ജനങ്ങളുമാണ് ഉള്ളത്. മറ്റു അവശ്യവസ്തുക്കളൊന്നും ഇവർക്ക് ലഭ്യമായിട്ടില്ല. തൃശൂരിൽനിന്ന് സന്നദ്ധ സംഘടനകളുടെ സാന്നിധ്യവും ഉണ്ടായിട്ടില്ല. ദുരന്തം സകലതും തകർത്ത തുരുത്ത് നിവാസികളുടെ വഴി കൂടി അടച്ചു കളഞ്ഞ നടപടി കിരാതമാെണന്ന് നാട്ടുകാർ പറഞ്ഞു. കൊച്ചുകടവ്, കുണ്ടൂർ കടവ്, ആറാട്ടുകടവ് എന്നിങ്ങനെ പുഴയുടെ മൂന്ന് ഭാഗത്തായി കടത്ത് സർവിസുകൾ നിലവിലുള്ളത്. തൂക്കുപാലം വന്നതോടെ ഇത് നിർത്തിയിരുന്നു. കുഴൂരിൽ നിന്നും എറണാകുളം ജില്ലയിലേക്ക് നിരവധി സ്കൂൾ, കോളജ് വിദ്യാർഥികൾ ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. 2012 ൽ നിർമിച്ച നടപ്പാലം ചാലക്കുടിപ്പുഴക്ക് കുറുകെയാണ് നിർമിച്ചത്. പല ഭാഗത്തും തുരുമ്പ് എടുക്കാൻ തുടങ്ങിയിരുന്നു. പായ്തുരുത്തി​െൻറ പകുതി പ്രദേശം എറണാകുളം ജില്ലയിലെ കുന്നുകര പഞ്ചായത്തി​െൻറതാണ്. ഇവിടെ പൊതുമരാമത്ത് വകുപ്പ് കോൺക്രീറ്റ് പാലം നിർമിച്ചു. 2014ൽ ഉദ്ഘാടനവും നടത്തി. ഇതുവഴി ഇപ്പോൾ ബസ് സർവിസും തുടങ്ങിയിട്ടുണ്ട്. ഇതോടെ കുഴൂർ പഞ്ചായത്തിൽ നിന്നും അടുത്ത ജില്ലയിലേക്കുള്ള എളുപ്പ വഴിയായി തൂക്കുപാലം മാറി. എത്രയും വേഗം അറ്റകുറ്റപ്പണികൾ തീർക്കണമെന്നാവശ്യം ഉയർന്നിട്ടുണ്ട്. തൂക്കുപാലം കുഴൂര്‍പഞ്ചായത്തിന് വിട്ട് നല്‍കുകയോ സര്‍ക്കാര്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുകയോ വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പാലിശ്ശേരി സ്കൂളിന് ആന്ധ്രയിൽനിന്ന് സഹായം അന്നമനട: പ്രളയത്തിൽ ദുരിതം ഏറ്റുവാങ്ങിയ പാലിശേരി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന് ആന്ധ്രപ്രദേശിൽനിന്ന് സഹായം. പഠനോപകരണങ്ങളും, വസ്ത്രങ്ങളുമായാണ് ആന്ധ്ര കടപ്പ സ്വദേശി എസ്. പ്രസാദ് സ്കൂളിൽ എത്തിയത്. ത​െൻറ സുഹൃത്ത് തൃശൂർ ഒല്ലൂർ സ്വദേശി ശങ്കരൻകുട്ടി മേനോൻ വഴിയാണ് പാലിശ്ശേരി സ്കൂളി​െൻറ ദുരവസ്ഥ അറിഞ്ഞത്. പ്രധാനാധ്യാപിക ദീപ്തി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.