പ്രതിഷേധം

എരുമപ്പെട്ടി: ഹർത്താലിനോടനുബന്ധിച്ച് എൽ.ഡി.എഫ് പ്രവർത്തകർ എരുമപ്പെട്ടിയിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗം ഒ.ബി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കെ.എം. അഷറഫ് അധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ല സെക്രട്ടറി ടി.ജി. സുന്ദർലാൽ, യു.കെ. മണി, പി.ടി. ദേവസി, പി.ടി. ജോസഫ് എന്നിവർ സംസാരിച്ചു. ടി.കെ. ശിവൻ, പി.സി. അബൽ മണി, കെ.എ. മനോജ്, ഒ.എസ്. മനാേഷ്, എം.ബി. ബിജു എന്നിവർ നേതൃത്വം നൽകി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി എരുമപ്പെട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡൻറ് എം.കെ. ജോസ്, യു.ഡി.എഫ് കുന്നംകുളം നിയോജക മണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ, എ.വി. ദേവസി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ പി.എസ്. മോഹനൻ, സി.കെ. പ്രസാദ്, ഒ.ബി. സതീഷ്, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ അമ്പലപ്പാട്ട് മുരളീധരൻ, ഫ്രിജോ വടക്കൂട്ട്, എം.കെ. രഘു, കെ. ഗോവിന്ദൻകുട്ടി, ടി.ഒ. ജോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് യദു കൃഷ്ണൻ, പി.എ. ഷാജു, സി.വി. ജെയ്സൺ എന്നിവർ നേതൃത്വം നൽകി. പ്രകടനത്തെ തുടർന്ന് എരുമപ്പെട്ടിയിലെ പെട്രോൾ പമ്പ് ഉപരോധിച്ചു. ഉപരോധം ടി.കെ. ദേവസി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.