ജില്ലയിൽ ഹർത്താൽ പൂർണം

തൃശൂർ: ഇന്ധന വിലവർധനക്കെതിരെ നടന്ന ഹർത്താൽ ജില്ലയിൽ പൂർണവും സമാധാനപരവും. അനിഷ്ട സംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തില്ല. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഒാടിയത്. കടകൾ അടഞ്ഞു കിടന്നു. സർക്കാർ ഒാഫിസുകളിൽ ഹാജർ നില കുറവായിരുന്നു. തൃശൂർ നഗരത്തിൽ ബന്ദി​െൻറ പ്രതീതിയായിരുന്നു. ഹോട്ടലുകൾ പോലും തുറന്നില്ല. കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയില്ല. ഒാരോ റൂട്ടിലും 50 യാത്രക്കാരെങ്കിലും ഉണ്ടെങ്കിൽ പൊലീസ് സംരക്ഷണത്തോടെ സർവിസ് നടത്താൻ കെ.എസ്.ആർ.ടി.സി സജ്ജമായിരുന്നെന്ന് ഡി.ടി.ഒ പറഞ്ഞു. എന്നാൽ, ബസ്സ്റ്റാൻഡ് യാത്രക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുകയായിരുന്നു. അേതസമയം, െട്രയിനുകൾ കൃത്യസമയത്ത് ഒാടി. ഭൂരിഭാഗം വണ്ടികളും സമയത്തിനു മുേമ്പ തന്നെ തൃശൂർ സ്റ്റേഷനിൽ എത്തിയതായി റെയിൽവേ അധികൃതർ പറഞ്ഞു. ഹർത്താലിനോടനുബന്ധിച്ച് എൽ.ഡി.എഫും കോൺഗ്രസും നഗരത്തിൽ പ്രകടനം നടത്തി. എൽ.ഡി.എഫ് പൊതുയോഗം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പ്രകടനത്തിന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ നേതൃത്വം നൽകി. വെൽഫെയർ പാർട്ടി വിവിധയിടങ്ങളിൽ കേന്ദ്ര സർക്കാർ ഒാഫിസുകൾക്കു മുന്നിലേക്ക് മാർച്ച് നടത്തി. തൃശൂർ മണ്ഡലം നടത്തിയ പോസ്റ്റോഫിസ് മാർച്ച് കെ.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.