പ്രളയക്കെടുതി: ആസൂത്രണ ബോർഡ്​ ഉപാധ്യക്ഷൻ സന്ദർശിച്ചു

തൃശൂർ: ജില്ലയിൽ പ്രളയക്കെടുതി നേരിട്ട സ്ഥലങ്ങൾ സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ സന്ദർശിച്ചു. ഉരുൾപൊട്ടലിൽ 19 പേർ മരിച്ച വടക്കാഞ്ചേരി കുറാഞ്ചേരിയിൽ സ്ഥലവാസികളോടും തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളോടും അദ്ദേഹം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തകർന്ന ഇല്ലിക്കൽ ബണ്ട് പുനർനിർമിച്ച സ്ഥലം, ആറാട്ടുപുഴയിൽ തകർന്ന റോഡ്, വേലൂപ്പാടം കോളനി, വരന്തരപ്പിള്ളി പൗണ്ട്, ചാലക്കുടി താലൂക്ക് ആശുപത്രി, സേക്രഡ് ഹാർട്ട് കോളജ്, വേട്ടുകടവ് എളപ്രം കോളനി, കാടുകുറ്റി കടവനാട് കോളനി, കുണ്ടൂർ പായ്ത്തുരുത്ത് തൂക്കുപാലം, ആലപ്പാട്, പുള്ള്, മനക്കൊടി എന്നിവിടങ്ങളിലും സന്ദർശനം നടത്തി. അതത് സ്ഥലത്തെ ജനപ്രതിനിധികളും വീട്ടുകാരുമായി ചർച്ച നടത്തി. വീടുകളും റോഡുകളും തകർന്നതും കൃഷിനാശവും സംബന്ധിച്ച വിവരങ്ങൾ വിശദമായി രേഖപ്പെടുത്തി. പ്രളയ നഷ്ടങ്ങളെക്കുറിച്ച് കലക്ടർ ടി.വി. അനുപമയുമായി ചർച്ച നടത്തി. ചാലക്കുടി നഗരസഭ ചെയർപേഴ്സൻ ജയന്തി പ്രവീൺകുമാർ, വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാർ അനൂപ് കിഷോർ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഷീജു, കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻറ് തോമസ് ഐ. കണ്ണത്ത്, ഡെപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷ്, തദ്ദേശ ഭരണസ്ഥാപന പ്രതിനിധികൾ, ആസൂത്രണ ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവരും വൈസ് ചെയർമാനോടൊപ്പം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.