കോർപറേഷൻ കൗൺസിലറുടെ സ്‌കൂട്ടർ കത്തിക്കാൻ ശ്രമം

തൃശൂർ: കോർപറേഷൻ കൗൺസിലർ കൂടിയായ മഹിള കോൺഗ്രസ് ജില്ല നേതാവി​െൻറ സ്കൂട്ടർ കത്തിക്കാൻ ശ്രമം. വീട്ടിൽ നിർത്തിയിട്ട വാഹനം എടുത്തുകൊണ്ടുപോയി അരണാട്ടുകരയിലെ ചണ്ടിപ്പുലി പാടത്തിട്ടാണ് കത്തിക്കാൻ ശ്രമിച്ചത്. ലാലൂർ ഡിവിഷൻ കൗൺസിലർ ലാലി ജെയിംസി​െൻറ സ്‌കൂട്ടറാണ് കത്തിക്കാൻ ശ്രമിച്ചത്. ജോൺ മത്തായി സ​െൻററിനു സമീപം പ്രിയ റസിഡൻസിയിലെ വീടിനു മുന്നിൽ നിന്നാണ് വാഹനം കൊണ്ടുപോയത്. ഒരു കിലോമീറ്റർ അകലെ ചണ്ടിപ്പുലി പാടത്തോട് ചേർന്ന ബണ്ട് റോഡിൽനിന്നാണ് വാഹനം കണ്ടെടുത്തത്. പാടത്തേക്ക് തള്ളിയിട്ട സ്കൂട്ടറിന് മുകളിൽ കരിയിലയും മറ്റും കൂട്ടിയിട്ടിരുന്നു. സീറ്റ് കത്തിയ നിലയിലാണ്. വാഹനത്തിൽ മണ്ണെണ്ണ ഒഴിച്ചതി​െൻറ സൂചനകൾ ഉണ്ടായിരുന്നുവെന്നും കൗൺസിലർ പറഞ്ഞു. രാവിലെ എട്ടരയോടെയാണ് സ്കൂട്ടർ കാണാനില്ലാത്തത് ശ്രദ്ധിച്ചത്. ഉടൻ ലാലി ജെയിംസ് വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതനുസരിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഉച്ചയോടെ വാഹനം കണ്ടെത്തിയത്. വീട്ടിൽ നിർത്തിയ മകൻ ഉപയോഗിക്കുന്ന ബുള്ളറ്റും കത്തിക്കാൻ ശ്രമിച്ച നിലയിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.