അതിരപ്പിള്ളി: തുമ്പൂര്‍മുഴിയില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി നദീതട പദ്ധതിയുടെ പ്രധാന കനാലുകള്‍ തടസ്സപ്പെട്ടു. തുമ്പൂര്‍മുഴിയിലെ ഇടതുകര കനാലിലും വലതുകര കനാലിലുമാണ് പ്രളയത്തിന് ശേഷം വലിയ തടസ്സം രൂപപ്പെട്ടത്. മണ്ണും മരങ്ങളും മാലിന്യവും കനാലില്‍ വീണും ഭിത്തികള്‍ ഇടിഞ്ഞും വലിയ നാശമാണ് സംഭവിച്ചത്. വരള്‍ച്ചയില്‍ ഇരുകരകളിലെയും ജനങ്ങള്‍ക്ക് സുഗമമായി ജലമെത്തിക്കേണ്ട കനാലുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ചാലക്കുടിയുടെ തെക്കന്‍ മേഖലയിലേക്കും എറണാകുളം ജില്ലയിലേക്കും വെള്ളം കൊണ്ടുപോകുന്ന ഇടതുകര മെയിന്‍ കനാലിെൻറ ഭിത്തികള്‍ ഏഴാറ്റുമുഖം ഭാഗത്ത് 200 മീറ്ററോളം തകരുകയും ദുര്‍ബലപ്പെടുകയും ചെയ്തു. ഇരുകനാലുകളിലൂടെയും വന്‍മരങ്ങള്‍ വേരുൾെപ്പടെ ഒഴുകിയെത്തി എളുപ്പം നീക്കം ചെയ്യാന്‍ പറ്റാത്തവിധം കിടക്കുന്നുണ്ട്. വലതുകര കനാലിലെ തുമ്പൂര്‍മുഴി ഗാര്ഡെൻറ ഭാഗത്ത് നിരവധി മരങ്ങളാണ് അടിഞ്ഞുകൂടിയത്. അതുപോലെ ഇടതുകരയിലേക്ക് വെള്ളം തിരിച്ചുവിടുന്ന പ്രകൃതിഗ്രാമത്തിലും നിരവധി മരങ്ങള്‍ തിങ്ങിക്കിടക്കുന്നു. ഇതുമൂലം കനാലുകളുടെ ഒഴുക്ക് നഷ്ടപ്പെടുകയും വെള്ളം മറ്റ് ദിക്കുകളിലേക്ക് ഒഴുകുകയും ചെയ്യുന്നുണ്ട്. ഇത് എത്രയും വേഗം നീക്കം ചെയ്ത് കനാല്‍ വഴിയുള്ള ജല വിതരണം സുഗമമാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. അതുപോലെ വിവിധ ബ്രാഞ്ചുകനാലുകളുടെ ഭിത്തികള്‍ വിവിധ ഭാഗത്തായി തകര്‍ന്നതും ശരിയാക്കണം. 145.5 കി.മീ നീളമുള്ള ചാലക്കുടിപ്പുഴ കേരളത്തിലെ നീളം കൂടിയ നാലാമത്തെ നദിയാണ്. ഇതിെൻറ കരയിലെ വിവിധ പഞ്ചായത്തിലെ ലക്ഷക്കണക്കിന് പേരാണ് കൃഷിക്കും കുടിവെള്ളത്തിനും ചാലക്കുടിപ്പുഴയെ ആശ്രയിക്കുന്നത്. ജലവിതരണം സുഗമമാക്കാനാണ് തുമ്പൂര്‍മുഴി റിവര്‍ഡൈവര്‍ഷന്‍ സ്‌കീം ആസൂത്രണം ചെയ്തത്. ചാലക്കുടിപ്പുഴയിലെ പെരിങ്ങല്‍ക്കുത്ത് ഇടതുകര ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിെൻറ വൈദ്യുതി ഉല്‍പാദനത്തിന് ശേഷം ലഭിക്കുന്ന വെള്ളം ഉപയോഗിച്ചാണ് ചാലക്കുടി റിവര്‍ഡൈവര്‍ഷന്‍ സ്‌കീമില്‍ ജലവിതരണം നടത്തുന്നത്. ഒരു ദിവസം കനാലിനുവേണ്ടി വരുന്ന വെള്ളം 216 എം.സി.എം ആണ്. കനാലുകള്‍ വഴിയുള്ള ജലവിതരണം സുഗമമായില്ലെങ്കില്‍ ചാലക്കുടി, അങ്കമാലി, ഇരിങ്ങാലക്കുട, പുതുക്കാട്, കൊടുങ്ങല്ലൂര്‍ തുടങ്ങിയ നിയോജകമണ്ഡലത്തിലേക്ക് ആവശ്യമായ വെള്ളം ലഭിക്കാന്‍ പ്രയാസം നേരിടും. പോരാത്തതിന് പ്രളയത്തെത്തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വരള്‍ച്ചയും രൂക്ഷമാണ്. കിണറുകളിലും കൃഷിയിടങ്ങളിലും വെള്ളം ഉണ്ടാകണമെങ്കില്‍ ഇടതുകര, വലതുകര കനാലുകളിലൂടെ വെള്ളം എത്തണം. പലയിടത്തും ഇത് കൃഷിയുടെ സമയമാണ്. നെല്‍കൃഷിക്ക് ആവശ്യമായ വെള്ളം കിട്ടാതെ ഇത്തവണ ഉണങ്ങുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.