ഇരിങ്ങാലക്കുട: സെൻറ് തോമസ് കത്തിഡ്രലിലെ ചരിത്ര പ്രസിദ്ധമായ പിണ്ടി പെരുന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി അതിജീവന തിരുനാളായി ആചരിക്കും. ആഘോഷങ്ങള്‍ ഒഴിവാക്കി, ലഭിക്കുന്ന പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. കത്തിഡ്രല്‍ ഇടവക രൂപതയിലെ ഏറ്റവും നാശം സംഭവിച്ച മുളങ്ങ് ഇടവകയെ ദത്തെടുക്കും. ആവശ്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തും. വെടിക്കെട്ട്, ദീപാലങ്കാരം, തിരുന്നാള്‍ സപ്ലിമെൻറ്, വാദ്യഘോഷങ്ങള്‍, വഴിയോരലങ്കാരങ്ങള്‍ എന്നിവ ഒഴിവാക്കി പ്രാര്‍ത്ഥനാ നിര്‍ഭരമായി തിരുന്നാൾ നടത്താനാണ് തീരുമാനം. പ്രദക്ഷിണവും വിവിധ യൂനിറ്റുകളില്‍ നിന്നുളള അമ്പ് എഴുന്നള്ളിപ്പും വാദ്യഘോഷങ്ങളില്ലാതെ ലളിതമായി നടത്തും. വര്‍ഷം തോറും ജൂലൈ മൂന്നിന് നടത്തി വരാറുളള ദുക്‌റാന ഊട്ടു തിരുന്നാള്‍ ഒഴിവാക്കും. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കത്തിഡ്രല്‍ ഇടവക തുടക്കം കുറിച്ചു. ഏഴു കുടുംബങ്ങള്‍ക്കുള്ള വീട് നിര്‍മാണം ആരംഭിച്ചു. ഭാഗികമായി തകര്‍ന്ന നൂറോളം വീടുകളില്‍ അറ്റകുറ്റപണികളും നടത്തും. വീട്ടുപകരണങ്ങൾ നൽകും. കത്തിഡ്രല്‍ ഇടവക വികാരി ഫാ. ആൻറു ആലപ്പാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ രൂപത വികാരി ജനറാള്‍ മോൺ. ലാസര്‍ കുറ്രിക്കാടന്‍ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റിമാരായ ജോണി പൊഴോലി പറമ്പില്‍, ആൻറു ആലേങ്ങാടന്‍, ജെയ്‌സണ്‍ കരപറമ്പില്‍, അഡ്വ. വി.സി. വർഗീസ്, തിരുന്നാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഷാജു പറേക്കാടന്‍ എന്നിവര്‍ സംസാരിച്ചു. കത്തിഡ്രല്‍ പള്ളികമ്മിറ്റി പ്രതിനിധി അംഗങ്ങള്‍, പ്രതിനിധി യോഗാംഗങ്ങള്‍, കുടുംബസമ്മേളന ഭാരവാഹികള്‍, സംഘടന ഭാരവാഹികള്‍, അമ്പ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.