ചാവക്കാട്: ഹർത്താലിനോടനുബന്ധിച്ച് ഗുരുവായൂർ നിയോജകമണ്ഡലം യു.ഡി.എഫ് പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ കെ. നവാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സി.എ. ഗോപപ്രതാപൻ, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.കെ.അബ്ദുൽ കരീം, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.വി. ഷാനവാസ്, ടി.കെ. ഉസ്മാൻ എടയൂർ, കെ.കെ. ഹംസക്കുട്ടി, പി.വി. ബദറുദ്ദീൻ, കെ.വി. സത്താർ, കെ.എസ്. ബാബുരാജ് എന്നിവർ സംസാരിച്ചു. അക്ബർ കോനേത്ത്, നൗഷാദ് തെരുവത്ത്, ആർ.കെ. നൗഷാദ്, എ.വി. അലി, പി.വി. ഷരീഫ്, ലത്തീഫ് പാലയൂർ, അനീഷ് പാലയൂർ, പി.വി. പീറ്റർ, സൈസൺ മാറോക്കി, ഹ്യൂബർട്ട് ജേക്കബ്, കെ.വി. യൂസഫ് അലി, വർഗീസ് പനക്കൽ എന്നിവർ നേതൃത്വം നൽകി. അണ്ടത്തോട്: പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് അണ്ടത്തോട് മേഖല പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മന്ദലാംകുന്ന് കിണർ സെൻററിൽ നിന്ന് ആരംഭിച്ച് അണ്ടത്തോട് സെൻററിൽ സമാപിച്ച മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി എ.എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എൻ.ആർ. ഗഫൂർ അധ്യക്ഷത വഹിച്ചു. മാലിക്കുളം അബു, അബൂബക്കർ, ചാലിൽ മൊയ്തുണ്ണി, ടി.കെ. സക്കരിയ്യ എന്നിവർ സംസാരിച്ചു. മൂസ അലത്തയിൽ സ്വാഗതവും സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.