09:36 മരംമുറിക്കേസിൽ പ്രതിയെ പിടികൂടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു ചാലക്കുടി: രണ്ടുകൈയിൽ വനപാലകർ മരംമുറിക്കേസിലെ പ്രതിയെ പിടികൂടാൻ നടത്തിയ ശ്രമം. പ്രതികാര നടപടിയെന്ന് ആരോപിച്ച് നാട്ടുകാർ തടഞ്ഞു. രണ്ടു ദിവസം മുമ്പ് വനപാലകർ ചോദ്യം ചെയ്യാൻ വിളിച്ച ആൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് മൃതദേഹവുമായി ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷനിൽ നാട്ടുകാർക്കൊപ്പം പ്രതിഷേധം നടത്തിയതിലുള്ള വൈരാഗ്യമാണ് ഇവരെ അറസ്റ്റ് ചെയ്യാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. 2017 മേയ് മാസത്തിൽ എൽ.എ പട്ടയഭൂമിയിലെ തേക്കുമരം മുറിച്ചു മാറ്റിയതിന് ഇവരുടെ പേരിൽ വനപാലകർ കേസെടുത്തിരുന്നു. ഒരാൾ പ്രദേശത്തെ വാർഡ് അംഗത്തിെൻറ ഭർത്താവാണ്. ഇയാൾ ഒരു മരകച്ചവടക്കാരനാണ്. മറ്റൊരാൾ തേക്ക് മരം മുറിച്ചു വിറ്റ സ്ഥല ഉടമയും. ഇവരുടെ പേരിൽ വനപാലകരെടുത്ത കേസിൽ മുൻകൂർ ജാമ്യമെടുത്തിരുന്നു. ജാമ്യത്തിെൻറ കാലാവധി കഴിഞ്ഞതോടെ വനപാലകർ വാർഡ് അംഗത്തിെൻറ ഭർത്താവിനെ അറസ്റ്റ് ചെയ്തു. അതിനുശേഷം സ്ഥലഉടമയെ വനപാലകർ അറസ്റ്റ് ചെയ്യാൻ രണ്ടുകൈയിൽ എത്തിയതറിഞ്ഞ് നാട്ടുകാർ പ്രതിഷേധവുമായി തടയുകയായിരുന്നു. പ്രതിഷേധം കനത്തപ്പോൾ വനപാലകർക്ക് പിൻവാങ്ങേണ്ടി വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.