ഹർത്താൽ: ജനം സഹകരിക്കണമെന്ന് കോൺഗ്രസ്

തൃശൂർ: പെട്രോളിയം ഉൽപന്നങ്ങൾക്ക് വിലവർധിപ്പിച്ച് കോർപറേറ്റുകൾക്കുവേണ്ടി ജനങ്ങളെ കൊള്ളയടിക്കുന്ന ബി.ജെ.പി സർക്കാറി‍​െൻറ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് തിങ്കളാഴ്ച നടത്തുന്ന ഹർത്താലിൽ പൊതുസമൂഹം സഹകരിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. ശനിയാഴ്ച എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് ഘടകക്ഷികളുമായി സഹകരിച്ച് ഹർത്താൽ വിളംബര ജാഥകളും ഹർത്താൽ ദിനത്തിൽ പ്രതിഷേധ പ്രകടനവും നടത്തുമെന്നും പ്രതാപൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.