അരയിൽ ഏഴ് ലക്ഷത്തിെൻറ കുഴൽപ്പണം; യുവാവ് പിടിയിൽ

റെയിൽവേ പ്ലാറ്റ് ഫോമിലൂടെ ഓടിച്ചിട്ടാണ് പിടികൂടിയത് തൃശൂർ‍: അരയില്‍ കെട്ടിവെച്ച് കടത്താൻ ശ്രമിച്ച ഏഴുലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവിനെ റെയിൽവേ പൊലീസ് പിടികൂടി. മലപ്പുറം ചേളാരി കല്ലുങ്കല്‍ വീട്ടില്‍ എം.കെ. ഷമീര്‍ (24) ആണ് വെള്ളിയാഴ്ച രാവിലെ അറസ്റ്റിലായത്. മലപ്പുറത്തെ സമദ് എന്നയാള്‍ ആലപ്പുഴയിലെത്തിക്കാന്‍ കൊടുത്തയച്ച പണമാണെന്ന് ചോദ്യം ചെയ്യലിൽ ഇയാള്‍ പൊലീസിനോട് പറഞ്ഞു. കോട്ടയം വഴി പോകുന്ന െട്രയിനിലെത്തിയ ഷമീര്‍ ആലപ്പുഴക്ക് മാറിക്കയറാൻ തൃശൂരിൽ ഇറങ്ങിയതാണ്. പ്ലാറ്റ്ഫോമിൽ സംശയകരമായി നിൽക്കുന്നത് പൊലീസി​െൻറ ശ്രദ്ധയിൽപ്പെട്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എസ്.ഐ കെ. ബാബുവി​െൻറ നേതൃത്വത്തിൽ സംഘം പിന്നാലെ ഒാടി പിടിച്ചെങ്കിലും കുതറിയോടി. ഓടിച്ചിട്ട് പൊലീസ് ഇയാളെ കീഴ്പ്പെടുത്തി. അരയില്‍ സൂക്ഷിച്ചിരുന്ന 7,01,000 രൂപ, രണ്ടായിരത്തി​െൻറ നാലുകെട്ടുകളായി തിരിച്ചിരിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എ.എസ്.ഐ വി.എം. ബനഡിക്ട്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ടി.ജി. ബാലകൃഷ്ണന്‍ എന്നിവരും പ്രതിയെ പിടിച്ച സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.