സാന്ത്വനമായി നർമദാ ബചാവോ അന്ദോളൻ

കൊടുങ്ങല്ലൂർ: പ്രളയബാധിതർക്ക് പ്രവർത്തകർ. ഉത്തരേന്ത്യൻ സംസ്ഥാനത്തിൽ നിന്നുള്ള 13 അംഗ സംഘമാണ് എത്തിയത്. കൊടുങ്ങല്ലൂർ ശാന്തിപുരത്ത് സേവനനിരതരായ സംഘം വാഷിങ് മെഷീൻ, ടി.വി, ഫ്രിഡ്ജ്, ഗ്രൈൻറർ, ഫാൻ, മോേട്ടാർ പമ്പ് തുടങ്ങിയവ നന്നാക്കി നൽകി. ശാന്തിപുരം മൈത്രീഹാളിൽ ക്യാമ്പ് ചെയ്യുന്ന സംഘത്തിന് നാട്ടുകാരാണ് ഭക്ഷണവും മറ്റും നൽകുന്നത്. മഹാരാഷ്ട്രക്കാരനായ രാജേഷ് ഖേത്തയാണ് ടീം ലീഡർ. എൻ.എ.പി.എം സംസ്ഥാന കൺവീനർമാരായ പി.ടി.എം. ഹുസൈൻ, അഥീന സുന്ദർ, മുഹമ്മദ് ഫായിക്, യു.എ. മുഹമ്മദലി, മേധാപട്കറുടെ സഹപ്രവർത്തകനും വില്ലേജ് ഒാഫിസറുമായ ഇസാബിൻ അബ്ദുൽകരീം എന്നിവരാണ് സംഘത്തി​െൻറ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.