ഭക്ഷണത്തിനായി സമരം

ചെറുതുരുത്തി: കേരളീയ കലയുടെ ആസ്ഥാനമായ കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ ഭക്ഷണത്തിനു വേണ്ടി വിദ്യാർഥികളുടെ സമരം. വളരെക്കുറച്ച് ഭക്ഷണം മാത്രമാണ് നൽകുന്നതെന്നും അതുതന്നെ ഗുണനിലവാരമില്ലാത്തതാണെന്നും ആരോപിച്ച് വിദ്യാർഥി യൂനിയ​െൻറ നേതൃത്വത്തിൽ ഓഫിസ് ഉപരോധിച്ചു. നല്ല ഭക്ഷണത്തിനുള്ള തുക സർക്കാർ നൽകുമ്പോഴും വിദ്യാർഥികളിൽനിന്ന് വൻ പിരിവ് നടത്തുകയാണെന്ന് യൂനിയൻ ആരോപിച്ചു. ഭക്ഷ്യവിഷബാധ ഇവിടെ നിത്യസംഭവമാണെന്നും നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. കാറ്ററിങ് യൂനിറ്റിനായിരുന്നു നേരത്തേ ഭക്ഷണം കലാമണ്ഡലത്തിൽ വിതരണം ചെയ്യാനുള്ള ചുമതല. വ്യാപക പ്രതിഷേധം ഉയർന്നതോടെ കാറ്ററിങ് വിഭാഗത്തെ ഒഴിവാക്കുകയും കലാമണ്ഡലം നടത്തിപ്പ് ഏറ്റെടുക്കുകയുമായിരുന്നു. വനിത ഹോസ്റ്റലിലാണ് ഇപ്പോൾ ഭക്ഷണം പാചകം ചെയ്യുന്നത്. സമരത്തിനൊടുവിൽ വൈസ് ചാൻസലർ ടി.കെ. നാരായണൻ വിദ്യാർഥികളുമായി ചർച്ച ചെയ്തു. ആവശ്യങ്ങൾ അംഗീകരിച്ചതായി ചർച്ചക്കൊടുവിൽ വി.സി. അറിയിച്ചു. നിർമ്മാണം പൂർത്തിയാക്കിയ ആധുനിക ഭക്ഷണശാല ഉടൻ തുറക്കും. ശാലയുടെ പ്രവർത്തനം കലാമണ്ഡലം നേരിട്ട് ഏറ്റെടുക്കും. ഇതി​െൻറ ഭാഗമായി വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവരുടെ സംയുക്ത യോഗം വിളിക്കാനും തീരുമാനമായി. വിദ്യാർഥി യൂനിയൻ ചെയർമാൻ ജിതിൻ ജയമോഹൻ, സെക്രട്ടറി ശ്രീനാഥ്, വൈസ് ചെയർപേഴ്സൺ പഞ്ചമി എന്നിവർ സമരത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.