കാട്ടൂർ പീഡനാരോപണം: ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിക്ക് വീഴ്ചപറ്റി

തൃശൂർ: ഡി.വൈ.എഫ്.ഐ നേതാവ് എം.എൽ.എ ഹോസ്റ്റലിൽ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന വനിത നേതാവി​െൻറ പരാതി പരിഹരിക്കുന്നതിൽ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിക്കും സെക്രട്ടറിക്കും വീഴ്ച സംഭവിച്ചതായി ജില്ല സെക്രട്ടേറിയറ്റി​െൻറ വിലയിരുത്തൽ. പ്രശ്നം വഷളാക്കാതെ പരിഹരിക്കുന്നതിൽ ഏരിയ സെക്രട്ടറി പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തൽ. ചൊവ്വാഴ്ച ചേർന്ന അവൈലബ്ൾ സെക്രട്ടേറിയറ്റ് ഡി.വൈ.എഫ്.ഐ നേതാവിനെ പുറത്താക്കാനുള്ള ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ശിപാർശ അംഗീകരിക്കുക മാത്രമാണ് ചെയ്തത്. ഇരിങ്ങാലക്കുട േബ്ലാക്ക് ജോ. സെക്രട്ടറിയും പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗവുമാണ് ആരോപണവിധേയനായ ജീവൻലാൽ. പാർട്ടി പ്രവർത്തകയും പാർട്ടി കുടുംബവുമാണ് യുവതിയുടേത്. അതുകൊണ്ടുതന്നെ പാർട്ടിക്കും നേതൃത്വത്തിനും അവമതിപ്പുണ്ടാക്കാത്തവിധം പ്രശ്നം പരിഹരിക്കാമെന്നിരിക്കെ പാർട്ടിയെ പ്രതിസന്ധിയിലാക്കിയത് ഏരിയ കമ്മിറ്റിയുടെ വീഴ്ചയാണ്. കർഷക മാർച്ചുമായി ബന്ധപ്പെട്ട് നേതാക്കൾ ഡൽഹിയിലായതിനാൽ ഇവർ തിരിച്ചെത്തിയശേഷം വിപുലമായി ചർച്ച നടത്താനാണ് തീരുമാനം. പാർട്ടിതല അന്വേഷണ കമീഷനെ നിയോഗിക്കുന്നതും യോഗത്തിൽ തീരുമാനിക്കും. ഇതിനിടെ നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ വിഷയം വലിയ തർക്കത്തിനിടയാക്കിയിട്ടുണ്ട്. തങ്ങളോട് ആരും ചോദിക്കില്ലെന്നും നടപടിയെടുക്കില്ലെന്നുമുള്ള വിധം ഒരു വിഭാഗത്തി​െൻറ ചെയ്തികൾ പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന പ്രചാരണം സജീവമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.