പീച്ചി: വെള്ളം ശുദ്ധീകരണം രണ്ടു ടാങ്കുകളിൽ മാത്രം - ഫോർവേർഡ് ബ്ലോക്ക്

തൃശൂർ: കേരള ജല അതോറിറ്റി മുഖേന പീച്ചി ഡാമിൽ വെള്ളം ശുദ്ധീകരിക്കുന്ന ആറ് ടാങ്കുകളിൽ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് ഓൾ ഇന്ത്യ ഫോർവേർഡ് ബ്ലോക്ക് ഭാരവാഹികൾ ആരോപിച്ചു. പീച്ചി ഡാമിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാലാണ് കലക്കുവെള്ളമെന്ന അധികൃതരുടെ വാദം പൊളിഞ്ഞു. വൈദ്യുതി ഉൽപാദനം നിർത്തിയിട്ടും ലഭ്യമാകുന്നത് കലക്കുവെള്ളമാണ്. കലക്കുവെള്ളം ശുദ്ധീകരിക്കുന്നതിന് ആലം അമിതമായി ചേർക്കുന്നത് മൂലം വെള്ളത്തിന് ചൊറിച്ചിൽ അനുഭവപ്പെടുകയും ഗർഭിണികൾക്ക് ഉൾെപ്പടെ മാരക അസുഖങ്ങൾ പിടിപെടുകയും ചെയ്യുന്നു. തേക്കിൻകാട് മൈതാനത്തെ നാല് ടാങ്കുകൾ വർഷത്തിൽ ഒരു പ്രാവശ്യം തൃശൂർ പൂരത്തോടനുബന്ധിച്ച് മാത്രമാണ് കഴുകുന്നത്. പീച്ചിയിൽനിന്നുള്ള പൈപ്പുകളിലെ പൊട്ടലുള്ള ഭാഗങ്ങളിൽകൂടി അഴുക്കുകളും പാമ്പിൻകുഞ്ഞുങ്ങൾ ഉൾെപ്പടെയുള്ളവയും വെള്ളത്തിൽപ്പെടുന്നു. പ്രളയക്കെടുതി മൂലം പകർച്ച വ്യാധികൾ പടരുന്ന സാഹചര്യത്തിൽ പീച്ചിഡാമിൽനിന്നുള്ള വെള്ളം ശുചീകരിച്ച് മാത്രമേ വിതരണം ചെയ്യാവൂവെന്നും ക്രമക്കേട് കാട്ടുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഉന്നത അധികൃതർക്ക് പരാതി നൽകിയതായും സംസ്ഥാന കമ്മിറ്റിയംഗം ലോനപ്പൻ ചക്കച്ചാംപറമ്പിൽ, ജില്ല സെക്രേട്ടറിയറ്റംഗങ്ങളായ ഡിബിൻചന്ദ്ര, ജോജൻ കെ. ജോസ്, കെ.എസ്. വേലായുധൻ, കെ.ബി. രതീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.