തൃശൂർ: കോൺഗ്രസ് നേതാവിെൻറ പറമ്പിലേക്ക് വഴിയൊരുക്കാൻ പഞ്ചായത്ത് റോഡ് കൈയേറിയെന്ന പരാതിയിൽ അന്നമനട പഞ്ചായത്ത് പ്രസിഡൻറ്, മുൻ സെക്രട്ടറി, വാർഡംഗം എന്നിവരെ അറസ്റ്റ് ചെയ്യാൻ ലോകായുക്ത ഉത്തരവ്. പ്രദേശവാസികളായ പ്രദീപ്, വിബീഷ് എന്നിവർ നൽകിയ പരാതിയിലാണ് നടപടി. പഞ്ചായത്ത് മുൻ സെക്രട്ടറി അന്ന സ്റ്റീഫൻ, പ്രസിഡൻറ് ടെസി ടൈറ്റസ്, 11ാം വാർഡംഗം ഗീത ഉണ്ണികൃഷ്ണൻ എന്നിവർക്കെതിരെയാണ് വാറൻറ്. മാള അന്നമനട പഞ്ചായത്തിലെ 11ാം വാർഡിൽ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിെൻറ പമ്പ് ഹൗസിൽനിന്ന് മാള-ആലുവ റോഡുമായി ബന്ധിപ്പിക്കുന്ന കനാൽ റോഡാണ് പ്രദേശവാസികളുടെ സഞ്ചാരം തടഞ്ഞ് കൈയേറി നിർമിക്കുന്നത്. കോൺഗ്രസ് നേതാവിെൻറ അഞ്ചരയേക്കറോളം വരുന്ന പറമ്പിലേക്ക് മാത്രമായാണ് ഇവിടെ റോഡൊരുക്കുന്നത്. തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറിയും വയലാർ രവി ഗ്രൂപ്പ് നേതാവിെൻറ സഹോദരിയുടെ പേരിലാണ് ഭൂമി. പഞ്ചായത്ത് അധീനതയിലുള്ള റോഡിലാണ് കോൺഗ്രസ് നേതാവ് സ്വന്തം ആവശ്യത്തിന് ക്രമവിരുദ്ധ നടപടികൾ നടത്തുന്നതെന്നിരിക്കെ, കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്തും സി.പി.എം പ്രതിനിധിയായ വാർഡംഗവും കോൺഗ്രസ് നേതാവിന് സൗകര്യമൊരുക്കുകയായിരുന്നു. ലിഫ്റ്റ് ഇറിേഗഷൻ റോഡിലെ നൂറോളം ഉപയോക്താക്കൾ പഞ്ചായത്തിന് പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുത്തില്ല. പിന്നീട് കലക്ടർക്കും ആർ.ഡി.ഒക്കും പരാതി നൽകി. നടപടിയുണ്ടാവാത്തതോടെയാണ് ലോകായുക്തയെ സമീപിച്ചത്. ഒക്ടോബർ 17ന് കേസ് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.