ഉഴവത്തുകടവിൽ കുടിവെള്ള സംഭരണി സ്ഥാപിച്ചു

കൊടുങ്ങല്ലൂർ: കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി സംഭരണി സ്ഥാപിച്ച് കൊടുങ്ങല്ലൂർ പ്രതീക്ഷ ഫൗണ്ടേഷൻ. ഫൗണ്ടേഷ​െൻറ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നഗരസഭയിലെ ഉഴുവത്ത് കടവിൽ 10,000 ലിറ്റർ ശേഖരിക്കാവുന്ന സംഭരണി സ്ഥാപിച്ചത്. വയലാർ, കാവിൽകടവ് നിവാസികൾക്ക് ഇതി​െൻറ പ്രയോജനം ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇൗ സ്ഥലങ്ങളെല്ലാം കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്. ഫൗണ്ടേഷൻ പ്രസിഡൻറ് അബ്ദുൽകാദർ കണ്ണെഴുത്ത്, ഭാരവാഹികളായ ഇബ്രാഹിം വേഡിയിൽ, പി.എ. സീതി, ടി.യു. ബഷീർ, കെ.കെ. ജമാലുദ്ദീൻ, ഷാലിമാർ നവാസ് എന്നിവർ ചേർന്ന് സമർപ്പണം നിർവഹിച്ചു. വാർഡ് കൗൺസിലർ ശോഭാ ജോഷി ഏറ്റുവാങ്ങി. പി.വി. അഹമ്മദ് കുട്ടി, പി.വി. സജീവ്കുമാർ എന്നിവർ സംസാരിച്ചു. പി.എച്ച്്. അബ്ദുൽ റഷീദ്, യൂസുഫ് പടിയത്ത്, ശ്രീദേവി തിലകൻ, ടി.എ. സിദ്ദീഖ്, തേജസ് ഹരി, എ.എം.എ. ജബ്ബാർ എന്നിവർ സംസാരിച്ചു. പദ്ധതി പ്രവർത്തനത്തിന് പി.എച്ച്. അബ്ദുൽ റഷീദ് മേൽനോട്ടം വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.