മാള: പ്രളയത്തിൽ വീട് തകർന്നതോടെ തല ചായ്ക്കാൻ ഇടമില്ലാതെ വിഷമിക്കുകയാണ് കൊച്ചുകടവ് പണകോട്ടിൽ പാത്തുമ്മ ബീവി. മൂന്ന് സെൻറ് സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് കെട്ടി കുടിലിെൻറ രൂപമുണ്ടാക്കിയതല്ലാതെ ഇതിനുള്ളിൽ താമസിക്കാനാവില്ല. തറയില്ല, ചുമരുകളുമില്ല, പുഴ വെള്ളം കൊണ്ടുവന്ന ചളി ഉണങ്ങി കിടക്കുന്നു. 2009 ൽ ഭർത്താവ് ഉപേക്ഷിച്ചു പോയി. രണ്ട് മക്കളിൽ ആൺകുട്ടിയുമായാണ് അദ്ദേഹം പോയതെന്ന് പാത്തുമ്മ ബീവി പറഞ്ഞു. കൂട്ടിന് ഉണ്ടായിരുന്ന മകളെ വിവാഹം ചെയ്തയച്ചു. തനിയെയാണ് താമസം. മരിക്കുന്നതു വരെ സുരക്ഷിതമായി കഴിയണമെന്ന് മാത്രമാണ് ഈ 58 കാരിയുടെ ആഗ്രഹം. ദുരിതാശ്വാസ ക്യാമ്പിൽ നിന്നും തിരിച്ചെത്തിയപ്പോൾ കുടിലിൽ ഒന്നും ബാക്കി ഉണ്ടായിരുന്നിെല്ലന്ന് അവർ പറഞ്ഞു. ക്യാമ്പിൽ നിന്നും കിട്ടിയ ഭക്ഷ്യവസ്തുക്കൾ പാകപെടുത്താൻ പോലും ഇവർക്കാവുന്നില്ല. പ്ലാസ്റ്റിക് കുടിൽ മാറ്റി മറ്റൊരു കുടിൽ നല്ല നിലയിൽ നിർമിച്ചു നൽകിയാൽ ഇവർക്ക് ഗുണകരമാവും. സുമനസ്സുകളിൽ പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ് പാത്തുമ്മ ബീവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.