പ്രളയ ബാധിതരായ കൂട്ടുകാര്‍ക്കൊരു കൈത്താങ്ങ്‌ 2,000 നോട്ട് പുസ്തകങ്ങള്‍ കൈമാറി

കുന്നംകുളം: 'പ്രളയ ബാധിതരായ കൂട്ടുകാര്‍ക്കൊരു കൈത്താങ്ങ്‌' പദ്ധതി ഭാഗമായി പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 2,000 നോട്ട് പുസ്തകങ്ങള്‍ കുന്നംകുളം എ.ഇ.ഒ പി. സച്ചിദാനന്ദന് ചിറമനേങ്ങാട് കോണ്‍കോര്‍ഡ് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ ആർ.എം. ബഷീര്‍ കൈമാറി. പദ്ധതിയുടെ ഭാഗമായി മാള കൊച്ചുകടവിലേക്ക് 10 ലക്ഷം രൂപയുടെ സാധനങ്ങള്‍ സ്കൂള്‍ സമാഹരിച്ച് നല്‍കിയിരുന്നു. വിദ്യാഭ്യാസ വകുപ്പി​െൻറ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിലും സജീവമാണ്. പ്രിന്‍സിപ്പാൽ ബീന ഉണ്ണി, പി.ടി.എ പ്രസിഡൻറ് കെ.ടി. മണി, അബൂബക്കര്‍, ശീല ജയന്‍, ആറ്റ ബീവി, പദ്ധതി കോഒാഡിനേറ്റര്‍ അബ്ദുല്‍ കരീം എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.