കുന്നംകുളം: മൂന്നു ദശകത്തിലധികം അധ്യാപക ജീവിതത്തിൽ കഴിഞ്ഞ ഒരു കുടുംബത്തിലെ മൂവരും ഈ അധ്യാപക ദിനത്തിലും ഏറെ സന്തുഷ്ടരാണ്. പഴഞ്ഞി കിഴക്കെ അങ്ങാടി വാഴപ്പുള്ളി പരേതനായ മാത്യു മാസ്റ്ററുടെ ഭാര്യ റിട്ട. അധ്യാപിക ചെറിച്ചി എൺപത്തിയേഴിെൻറ നിറവിലും ഓർമകൾ അധ്യാപികമാരായിരുന്ന പെൺമക്കളുടേയും അവരുടെ പേരക്കുട്ടികളുടെയും മുന്നിൽ സ്മരിക്കുകയാണ്. അമ്മയും മൂത്തമകൾ റിട്ട. പ്രധാനാധ്യാപിക എൽസിയും 34 വർഷം സേവനം അനുഷ്ഠിച്ചു. ഇളയ മകൾ കുഞ്ഞാത്തിരിയും ഇതേ മേഖലയിലായിരുന്നു. ചെറിച്ചി ടീച്ചർ വിവാഹം കഴിഞ്ഞ് ഇരുപത്തിയൊന്നാം വയസ്സിൽ പഴഞ്ഞി മാർതോമ എൽ.പി സ്കൂളിൽ അധ്യാപികയായി. ഭർത്താവ് പരേതനായ വി.ഐ. മാത്യു പഴഞ്ഞി ഹൈസ്കൂൾ അധ്യാപകനായിരുന്നു. മൂന്ന് മക്കളിൽ പെൺകുട്ടികളായ രണ്ടു പേരും മരുമകൾ മേഴ്സിയും അമ്മയുടെ പാത പിന്തുടർന്നു. മകൻ ജോയ് സർക്കാർ പ്രസ് െഡപ്യൂട്ടി സൂപ്രണ്ടായിരുന്നു. അധ്യാപക കുടുംബത്തിന് പഴഞ്ഞിയിലും പരിസരങ്ങളിലുമായി നിരവധി ശിഷ്യ സമ്പത്തുമുണ്ട്. ചെറിച്ചി ടീച്ചർക്ക് പ്രായത്തിെൻറ വിഷമതകൾ ഉണ്ടെങ്കിലും ഓർമക്കുറവ് തെല്ലുമില്ല. പഴയകാല ഓർമകൾ പങ്കിടുമ്പോൾ ഏറെ സന്തോഷമാണ്. ഇപ്പോൾ മകെൻറ പെരിഞ്ചേരിയിലുള്ള വീട്ടിലാണ് താമസം. ആദ്യകാല വിദ്യാർഥികൾ അധ്യാപകരെ കാണുമ്പോൾ കാണിക്കുന്ന ബഹുമാനം ഈ കാലഘട്ടത്തിൽ കുറഞ്ഞ് പോകുന്നുണ്ടോ എന്നൊരാശങ്ക നിലനിൽക്കുന്നതായി ടീച്ചർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.