പെരുമ്പിലാവ്: കടവല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ ഹിന്ദി അധ്യാപക ഒഴിവുണ്ട്. ഇൻറർവ്യൂ ബുധനാഴ്ച രാവിലെ 11.30 ന് ഓഫിസിൽ നടക്കും. സർട്ടിഫിക്കറ്റുകളുമായി എത്തുക. അരലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി കുന്നംകുളം: പ്രളയ ബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നോട്ടുപുസ്തകങ്ങള്‍ നല്‍കാനുള്ള വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂനിറ്റ് പ്രവര്‍ത്തനങ്ങളിലേക്ക് അരലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തകനായ ഷാജു ജരുശലേം (ഷാര്‍ജ)യാണ് പുസ്തകത്തിന് വേണ്ടി പണം നല്‍കിയത്. പദ്ധതി മുന്‍ എം.എൽ.എ ബാബു എം. പാലിശേരി ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ പി. സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ കെ.എസ്. സന്തോഷ്, ഉമ്മര്‍ കരിക്കാട്, ഷമീംഖാന്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ ധന്യ ജോസഫ്, ബിനീഷ്, സാബു ഐന്നൂര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.